താലൂക്ക് ആശുപത്രി കെട്ടിടനിര്‍മാണം: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ തഴഞ്ഞു
പുനലൂര്‍: കോടികള്‍ ചെലവഴിച്ചു താലൂക്കാശുപത്രിക്കായുള്ള ബഹുനില കെട്ടിടം നിര്‍മാണത്തിലെ ക്രമക്കേടുകള്‍ വിവാദമായതിന് പിന്നാലെ, നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ് ജി. നാഥിനെ ആശുപത്രി വികസന പ്രവൃത്തികളില്‍ നിന്നു പൂര്‍ണ്ണമായി ഒഴിവാക്കിയത് വിമര്‍ശനത്തിന് കാരണമായി.
ആശുപത്രി നിര്‍മാണം ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷയും നഗരസഭാ ചെയര്‍മാന്‍ എം.എ രാജഗോപാലും ഏറ്റെടുത്തതോടെ,മുഖ്യചുമതലകള്‍ നിര്‍വഹിക്കേണ്ട സുഭാഷ് ജി. നാഥ് പൂര്‍ണ്ണമായും തഴയപ്പെട്ട അവസ്ഥയിലാണ്. ഇതുകൂടാതെ സുഭാഷ് ജി. നാഥിന്റ സഹോദരന്‍ സന്തോഷ്. ജി നാഥാണ് പുനലൂര്‍ വില്ലേജ് ഓഫിസര്‍.
ആശുപത്രി കെട്ടിട നിര്‍മാണത്തിനായി കൊണ്ടുവന്ന കരമണ്ണ് സ്‌റ്റേഡിയത്തിന് സമീപത്തെ യാര്‍ഡിന് പകരം സ്വകാര്യ വ്യക്തിയുടെ വയലില്‍ ഇറക്കിയത് വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് തടഞ്ഞിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാകലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു റവന്യൂ വിഭാഗം കരമണ്ണ് വയലിലിറക്കി നികത്തുന്നത് തടഞ്ഞത്.
സി.പി.ഐയുടെ സര്‍വീസ് സംഘടനായായ ജോയിന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തകനാണ് സന്തോജ് ജി. നാഥ്. പുനലൂര്‍ മേഖലയില്‍ സി.പി.ഐ-സി.പി.എം നേതൃത്വങ്ങള്‍ അത്ര സ്വരച്ചേര്‍ച്ചയില്ല. എന്നാല്‍ ആശുപത്രി കെട്ടിട നിര്‍മാണം പുനലൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിതെളിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."