HOME
DETAILS

അധികൃതരുടെ അനാസ്ഥ: എടക്കുളം മൂടമ്പാറ കുടിവെള്ള പദ്ധതി അനാഥമാകുന്നു

  
backup
April 22 2018 | 06:04 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%8e%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

 

 

തിരുന്നാവായ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടക്കുളം കാദനങ്ങാടി മൂടമ്പാറ പ്രദേശത്ത് ആരംഭിച്ച കുടിവെള്ള പദ്ധതി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം അനാഥമാകുന്നു.
ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 2005-06 കാലഘട്ടത്തില്‍ നിര്‍മിച്ച പദ്ധതി ഇന്ന് ഗുണഭോക്താക്കള്‍ക്ക് പ്രയോജന പ്രദമല്ലാത്ത രീതിയിലാണ്.
ഇരു വാര്‍ഡിലെയും 75 ഓളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന പദ്ധതി പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ്. ഇതുമൂലം വലയിപറപ്പൂര്‍ കായല്‍ തീരത്തെ കിണറിന്റെ സമീപത്തെ മോട്ടോപുരയും അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന ഇരുമ്പ് പൈപ്പും മറ്റും തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഇത് മാറ്റി സ്ഥാപിക്കണമെന്ന് നിരവധി തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മോട്ടര്‍ പുരയുടെ വാതിലും മറ്റും നാട്ടുകാരില്‍ ചിലര്‍ സ്വന്തം കീശയില്‍ നിന്ന് പൈസ മുടക്കിയാണ് നന്നാക്കിയിട്ടുള്ളത്. ഇതിന് 4000 രൂപയോളം ചിലവ് വന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഇനി ഇരുമ്പ് പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ പഞ്ചായത്ത് തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കടുത്ത വേനലില്‍ കുടിവെള്ള പ്രശ്‌നം നേരിടുന്ന പ്രദേശമാണ് മൂടമ്പാറ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago