HOME
DETAILS
MAL
പാപ്പിനിശ്ശേരി ദേശീയപാത: അപകടക്കെണിയായി കലുങ്ക്
backup
April 22 2018 | 07:04 AM
പാപ്പിനിശ്ശേരി: ദിനവും നൂറു കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന പാപ്പിനിശ്ശേരി ദേശീയപാതക്കരികിലെ ഭിത്തിയില്ലാത്ത കലുങ്ക് അപകടഭീഷണി ഉയര്‍ത്തുന്നു. വിവിധ ഘട്ടങ്ങളില്‍ കലുങ്കിന് താല്‍ക്കാലിക ഭിത്തികള്‍ സ്ഥാപിച്ചെങ്കിലും അവയെല്ലാം അപകടങ്ങളില്‍ തകരുകയായിരുന്നു.
ദേശീയപാതയും കലുങ്കും തമ്മില്‍ അകലം തീരെയില്ലാത്തതാണ് ഇവിടെ അപകടം വര്‍ധിക്കാന്‍ കാരണം. അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതവും ബലമേറിയതുമായ കലുങ്ക് ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."