ചിത്രകാരി ദുര്‍ഗാമാലതിയുടെ വീടിന് പൊലിസ് സംരക്ഷണം
പട്ടാമ്പി: ചിത്രരചനയിലൂടെ അനീതികളോട് പ്രതികരിക്കുന്ന കലാകാരിയായ പട്ടാമ്പി സ്വദേശിനി ദുര്‍ഗാമാലതിയുടെ വീടിന് പൊലിസ് സംരക്ഷണം നല്‍കി. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെയാണ് പറക്കാടുള്ള ദുര്‍ഗാമാലതിയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായത്. തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
ജമ്മുവില്‍ കഠ്‌വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചതിനെതിരെയാണ് ദുര്‍ഗ്ക്ക് വധഭീക്ഷണി ഉയര്‍ന്നിരുന്നത്. ഹൈന്ദവ ചിഹ്നത്തിനൊപ്പം ചോരപൊടിഞ്ഞിരുന്ന പുരുഷലിംഗത്തിന്റെയും ചിത്രമാണ് ദുര്‍ഗ വരച്ചത്. ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പലരും ഭീക്ഷണിപ്പെടുത്തിയിട്ടും ഇവര്‍ നിക്ഷേധിക്കുകയായിരുന്നു.
പിന്നീട് പോസ്‌ററ്, ഷെയര്‍ ചെയ്തവരുടെയും ദുര്‍ഗയുടെയും ദുര്‍ഗയുടെ അമ്മയുടേയും ഫെയ്‌സ്ബുക്ക് പോസ്റ്റിലും വാളിലും സുഹൃത്തുക്കളുടെ പ്രൊഫൈലിലും ആക്രമണമുണ്ടായിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരെയും തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നതെന്നും ഇതേക്കുറിച്ച് നടപടി വേണമെന്നാവശ്യപ്പെട്ട് ദുര്‍ഗാമാലതി പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
എന്നാല്‍ കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങളോട് പ്രതികരിക്കുക തന്നെ ചെയ്യുമെന്നാണ് ദുര്‍ഗയുടെ വാദം. ഇതിനു മുമ്പ് ഗൗരി ലങ്കേഷിന്റെ വധവുമായും മധുവിന്റെ കൊലപാതകവുമായും ബന്ധപ്പെട്ട് ദുര്‍ഗാമാലതി ചിത്രം വരച്ചിരുന്നു. എന്നാല്‍ ഗൗരിയുടെ വധവുമായി ബന്ധപ്പെട്ട് തൃശൂലത്തില്‍പേന തറഞ്ഞ ചിത്രം വരച്ചപ്പോഴാണ് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായത്. ഇനിയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും നീക്കാത്തതിനാല്‍ ഇപ്പോഴും വിവാദങ്ങള്‍ക്ക് നടുവിലാണ് ദുര്‍ഗാമാലതി.
കഴിഞ്ഞ ദിവസം ദുര്‍ഗ്ഗാ മാലതിയുടെ വീടിനു നേരെ ചില അക്രമികള്‍ കല്ലേറ് നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അക്രമികള്‍ കല്ലെറിഞ്ഞത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വില്ലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. അമ്മയും അനുജനുമാണ് ദുര്‍ഗ്ഗാ മാലതിയോടൊപ്പം വീട്ടിലുണ്ടായിരുന്നത്. വാതില്‍ പാതി തുറന്ന് നോക്കിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പട്ടാമ്പി പൊലിസ്് വീട്ടിലെത്തി പരിശോധന നടത്തി. വി.ടി.ബല്‍റാം എം.എല്‍.എ, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, സി.പി.എം.നേതാക്കളായ എന്‍.പി.വിനയകുമാര്‍, എന്‍.ഉണ്ണികൃഷ്ണന്‍, സുബൈദ ഇസ്ഹാഖ്, പി.എം.ഉഷ ചിത്രകാരിക്ക് പിന്തുണയുമായി വീട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."