നേതാക്കള്‍ വിടുവായത്തം അവസാനിപ്പിക്കണമെന്ന് മോദി
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ആശങ്കക്കൊപ്പം ബി.ജെ.പിയുടെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നും തിരിച്ചറിഞ്ഞതോടെ നേതാക്കള്‍ക്കെതിരേ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നേതാക്കള്‍ വിടുവായത്തം പറയുന്നത് നിര്‍ത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അടുത്ത കാലത്താണ് പാര്‍ട്ടി നേതാക്കളും മന്ത്രിമാരും തങ്ങളുടേതായ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്ന പ്രവണത വര്‍ധിച്ചത്. ഇത്തരം വാദങ്ങള്‍ വിടുവായത്തമാണെന്നുപറഞ്ഞാണ് നേതാക്കള്‍ക്ക് മോദി മുന്നറിയിപ്പ് നല്‍കിയത്.
മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് , ഡാര്‍വിന്‍ സിദ്ധാന്തം തുടങ്ങിയ വിഷയങ്ങളില്‍ അടുത്തിടെയുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാക്കളേയും മന്ത്രിമാരേയും മോദി വിമര്‍ശിച്ചത്.
പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള സാമൂഹിക ശാത്രജ്ഞകും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങളാണ് പലരും പറയുന്നത്. മാധ്യമങ്ങള്‍ക്ക് ആവശ്യമായ മസാലകള്‍ നല്‍കുകയാണ് പലരും. കാമറ മുന്‍പിലെത്തുമ്പോള്‍ പാതിവെന്ത കാര്യങ്ങളാണ് പലരും വിളിച്ചു പറയുന്നത്.
കത്‌വ പീഡനത്തില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."