HOME
DETAILS
MAL
പ്രവാസികളുടെ കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പ്
backup
April 23 2018 | 07:04 AM
ജിദ്ദ: 2018 19 അധ്യയന വര്‍ഷത്തിലേക്ക് ഇന്ത്യക്കകത്തും പുറത്തുമുള്ള യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദ പഠനം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരായ പ്രവാസികളുടെ മക്കള്‍ക്ക് അവസരം. ഗള്‍ഫ് അടക്കമുള്ള 66 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്കാണ് ഉപരിപഠനത്തിനുള്ള അവസരം ലഭിക്കുക.
തിരഞ്ഞെടുക്കുന്ന 150 വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് (എസ്.പി.ഡി.സി) നല്‍കും. ഓരോ അധ്യായന വര്‍ഷത്തിലും പഠന ചെലവിന്റെ 75 ശതമാനമോ 4000 യു.എസ് ഡോളറിന് സമാനമായ തുകയോ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഇന്ത്യക്ക് പുറത്ത് നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും എ.ഐ.യു അംഗീകാരമുള്ള ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു (തതുല്യ യോഗ്യത) പഠനം പൂര്‍ത്തിയാക്കവര്‍ക്കും സ്‌കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
150 സ്‌കോളര്‍ഷിപ്പുകളില്‍ 50 എണ്ണം സഊദി അറേബ്യ, ഒമാന്‍, യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യമന്‍, മലേഷ്യ തുടങ്ങി ഇമിഗ്രേഷന്‍ പരിശോധനാ നടപടികള്‍ ആവശ്യമായ (ഇ.സി.ആര്‍) 17 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേകം സംവരണം ചെയ്തതാണ്.
ഇന്ത്യയില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന അമ്പത് പേര്‍ക്കും പ്രത്യേക സംവരണമുണ്ട്. ബി.ടെക്, ബി.ഇ, ബി.ആര്‍ക്, ബി.എ,.ബി.എസ്സി, ബി.കോം, ബി. ബി.എ, എല്‍.എല്‍.ബി, നഴ്‌സിംഗ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.
17നും 21 വയസ്സിനും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. പ്ലസ്ടു പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്. സെപ്തംബര്‍ 30നകം www.spdcindia.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഓരോ അധ്യായന വര്‍ഷത്തിലും തുക നല്‍കുമെന്നാണ് അധികൃതരുടെ അവകാശവാദം. ഓരോ അധ്യായന വര്‍ഷത്തിലെയും വാര്‍ഷിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് ലഭിച്ച് എസ്.പി.ഡി.സി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യായന വര്‍ഷത്തിലേക്കുള്ള സ്‌കോളര്‍ഷിപ്പ് നല്‍കും. രക്ഷിതാവിന്റെ ശമ്പള സര്‍ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."