HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: അതൃപ്തി അറിയിച്ച് മനുഷ്യാവകാശ കമ്മീഷന്
backup
April 23 2018 | 10:04 AM
തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പി.മോഹന്‍ദാസ്. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സി ഏറ്റെടുക്കണം. പറവൂര്‍ സി.ഐയ്ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
കേസില്‍ ആരോപണ വിധേയനാായ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പൊലിസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചത് ശരിയായില്ല. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ല. ഇത്തരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലിസ് സേനകളെ പരിശീലിപ്പിക്കുന്നത് കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കും. ഇക്കാര്യം പുനപരിശോധിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."