HOME
DETAILS

സഊദിയില്‍ അഞ്ച് മാസത്തിനിടെ 13,000 ജുവലറികളില്‍ പരിശോധന നടത്തി തൊഴില്‍ മന്ത്രാലയം

  
backup
April 23 2018 | 15:04 PM

saudi-five-month-13000-jewelery-raid-gulf

ജിദ്ദ: സ്വദേശിവത്ക്കരണം നിലവില്‍ വന്ന ജുവലറികളില്‍ 487 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം. അഞ്ച് മാസത്തിനിടെ 13,000 ജുവലറികളില്‍ പരിശോധന നടന്നതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് സഊദി അറേബ്യയിലെ ജുവലറികളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നിലവില്‍ വന്നത്.

അഞ്ച് മാസത്തിനിടെ രാജ്യത്തെ 13 പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 12,923 ജുവലറികളില്‍ തൊഴില്‍ മന്ത്രാലയവും വിവിധ വകുപ്പുകളും പരിശോധന നടത്തി. 487 നിയമലംഘനങ്ങളാണ് ഇവിടങ്ങളില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷം മുമ്പ് ജുവലറികള്‍ സ്വദേശിവത്ക്കരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ശക്തമായ നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്. ഇതിന് പുറമെ ജുവലറികള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ തൊഴില്‍ കണ്ടെത്തുന്നതിന് സ്വദേശി യുവാക്കള്‍ക്ക് പരിശീലനം ഉള്‍പ്പെടെയുളള വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

സ്വദേശിവത്ക്കരണം കര്‍ശനമാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. നിയമ ലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago