HOME
DETAILS

വെറുപ്പിന്റെ രാഷ്ട്രീയം

  
backup
April 23 2018 | 18:04 PM

veruppinte-rashtreeyam

 

രാഷ്ട്രീയ പാര്‍ട്ടികള്‍ പിളരുന്നതും നേതാക്കള്‍ കളം മാറുന്നതുമൊന്നും പുതുമയുള്ള കാര്യമല്ല. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കക്ഷികളും ആയാറാം ഗായാറാം നേതാക്കളും സുലഭമുള്ള നമ്മുടെ രാജ്യത്ത് അതൊരു സാധാരണ കാര്യം മാത്രം. ആ നിലക്ക്, മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടത് അത്ര വലിയ വാര്‍ത്തയല്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാര്‍ട്ടിയുമായി പ്രത്യേകിച്ച് നരേന്ദ്രമോദിയുമായി ഇടംതിരിഞ്ഞു നില്‍ക്കുകയായിരുന്നു ഈ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ രാജി ഇത്ര വൈകിയതെന്തെന്നേ ആരും ചോദിക്കുകയുള്ളൂ.


എന്നാല്‍, കാവിരാഷ്ട്രീയം അതിന്റെ അനിവാര്യമായ ശൈഥില്യത്തിലേയ്ക്ക് നീങ്ങുന്നു എന്നത് വസ്തുത തന്നെയാണ്. അത് ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയുടെ മികവു കൊണ്ടൊന്നുമല്ല. പരവിദ്വേഷത്തിലധിഷ്ഠിതമായ ഏതൊരു പ്രത്യയശാസ്ത്രത്തിന്റേയും സ്വാഭാവികമായ തകര്‍ച്ച എന്ന് അതിനെ വിലയിരുത്തുന്നതാണ് ഉചിതം. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഏറ്റവും വലിയ സ്വപ്നമെന്താണ്. അഖണ്ഡ ഭാരതം! പാകിസ്താനും ബംഗ്ലാദേശും ഉള്‍ക്കൊള്ളുന്ന, മുസ്‌ലിംകളില്ലാത്ത, ക്രൈസ്തവരില്ലാത്ത, കമ്യൂണിസ്റ്റുകളില്ലാത്ത, ദലിതരില്ലാത്ത(സവര്‍ണ) ഹൈന്ദവ രാഷ്ട്രം. സ്ത്രീ വിരുദ്ധമായ, ശാസ്ത്ര വിരുദ്ധമായ, ചരിത്ര വിരുദ്ധമായ, മാനവ വിരുദ്ധമായ പ്രത്യയശാസ്ത്രമാണത്. സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും ക്ഷേമത്തിന്റേയും സമ്പൂര്‍ണ നിരാകരണം. പക, വിദ്വേഷം, വിവേചനം എന്നതാണ് അതിന്റെ കൊടിയടയാളം. സംസ്‌കാരം, ഭാഷ, സ്മാരകങ്ങള്‍ എന്നിവയോടു പോലുമില്ല ഒട്ടും സഹിഷ്ണുത. ഉര്‍ദു രണ്ടാം ഭാഷയാക്കിയപ്പോള്‍ ഉത്തരേന്ത്യയില്‍ ഇവര്‍ നടത്തിയ കലാപങ്ങള്‍ ഓര്‍ക്കുക. നട്ടുപിടിപ്പിക്കുന്നതും നനച്ചു വളര്‍ത്തുന്നതും കൊയ്‌തെടുക്കുന്നതുമെല്ലാം കൊടിയ വിദ്വേഷം തന്നെയാണ്.


പരവിദ്വേഷവുമായി പുറത്തിറങ്ങുന്നവന് മുമ്പില്‍ കാണുന്നതെല്ലാം ശത്രുക്കളാണ്. സ്ത്രീയെന്നോ, പിഞ്ചുകുഞ്ഞെന്നോ വയോധികനെന്നോ തിരിച്ചറിയാനാവാത്തവിധം കാഴ്ചയും ഉള്‍ക്കാഴ്ചയും നഷ്ടപ്പെട്ടവര്‍. അയല്‍ക്കാരന്റെ വീടുകള്‍ക്ക് തീകൊളുത്തി അര്‍മാദിക്കുന്നവര്‍ ഒടുവില്‍ ഇരയെ കാണാതാവുമ്പോള്‍ സ്വന്തം പുരയ്ക്ക് തന്നെ തീവയ്ക്കുന്നു. പരവിദ്വേഷത്തിന്റെ ആള്‍രൂപമാണല്ലോ പ്രവീണ്‍ തൊഗാഡിയ. വാക്കിലും പ്രവൃത്തിയിലും വര്‍ഗീയവിഷം ചീറ്റുന്ന വി.എച്ച്.പിയുടെ ജീവാത്മാവും പരമാത്മാവുമായ നേതാവ്. അയാള്‍ ഇപ്പോള്‍ പറയുന്നത് ഡല്‍ഹിയിലെ 'വലിയ നേതാവും' കൂട്ടാളികളും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നാണ്. വെറുപ്പിന്റെ രാഷ്ട്രീയം സ്വന്തം പിതൃക്കളെ തന്നെ കൊന്നൊടുക്കുന്നത് പുതിയ കാര്യമല്ല. ഹിറ്റ്‌ലറുടെ നാസിസവും മുസ്സോളിനിയുടെ ഫാസിസവുമൊക്കെ നമുക്കത് പറഞ്ഞു തരുന്നുണ്ട്.


പരസ്പര സ്‌നേഹവും സഹകരണവുമാണ് പ്രപഞ്ചത്തിന്റെ ആധാരശില. മനുഷ്യര്‍ മാത്രമല്ല. മറ്റു ജീവജാലങ്ങളും നക്ഷത്രാദികളുമെല്ലാം നിലനില്‍ക്കുന്നത് തന്നെ ഈയൊരു ചാക്രിക സംവിധാനത്തിന്റെ ബലത്തിലാണ്. അതില്ലെങ്കില്‍ സര്‍വനാശം. സദാ പകയുമായി നടക്കുന്നവന്‍ നിത്യരോഗിയാണെന്ന് പറയുന്നുണ്ട് വൈദ്യശാസ്ത്രം. അത്തരക്കാര്‍ അപകടകാരികളാണെന്ന് മനശ്ശാസ്ത്ര പാഠവുമുണ്ട്. പ്രത്യയശാസ്ത്രങ്ങള്‍ക്കും ഇത് ബാധകമാണ്. പരവിദ്വേഷത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രവും അധികകാലം വാണ ചരിത്രമില്ല. അതിന്റെ നാശത്തിനുള്ള വിത്ത് അതില്‍ തന്നെയുണ്ട്. ആദ്യം അന്യരെ ചുട്ടുകൊല്ലുന്നവന്‍ പിന്നീട് സ്വന്തക്കാര്‍ക്കെതിരെയും ഒടുവില്‍ അവനവന് നേരെയും വാളെടുക്കും. ജീര്‍ണിച്ചു ദുര്‍ഗന്ധംവമിക്കുന്ന പ്രത്യയശാസ്ത്രത്തെ കെട്ടിപ്പൊതിഞ്ഞ് അധികനാള്‍ കൊണ്ടുനടക്കാനാവില്ല. കബന്ധങ്ങള്‍ പെരുകുമ്പോള്‍ ചോരച്ചാലുകള്‍ പരിധി വിടുമ്പോള്‍ പ്രകൃതി തന്നെ ശുദ്ധീകരണ പ്രക്രിയ തുടങ്ങും.


കശ്മിരിലെ കത്‌വ സംഭവം കേവലം ഒരു ബലാല്‍സംഗമോ കൊലപാതകമോ അല്ല. ഇവ രണ്ടും യാതൊരു മനസ്സാക്ഷിയുമില്ലാതെ ചെയ്ത, അത് മൂടിവയ്ക്കാന്‍ നിര്‍ലജ്ജം പ്രവര്‍ത്തിച്ച ഇരുകാലിമൃഗങ്ങളും അവരെ ഉളുപ്പില്ലാതെ ന്യായീകരിക്കുകയും പിന്തുണച്ചു പ്രകടനം നടത്തുകയും ചെയ്ത വര്‍ഗീയ രാഷ്ട്രീയവും നമുക്ക് കാട്ടിത്തരുന്നത് ഏറ്റവും ഭീബത്സമായ ഇന്ത്യനവസ്ഥയാണ്. ഗത്യന്തരമില്ലാതെ ചില മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞെങ്കിലും കലിയടങ്ങിയിട്ടില്ല ബി.ജെ.പി നേതാക്കള്‍ക്ക് ഇപ്പോഴും. ചാനലിലിരുന്ന് പല്ലിറുമ്മുമ്പോള്‍ ആ ദംഷ്ട്രങ്ങള്‍ ശരിക്കു കാണാം. ചെങ്ങന്നൂരില്‍ ജനവിധി തേടുന്ന ഒരു നേതാവിനേയും കൂട്ടത്തില്‍ കണ്ടു. ഇദ്ദേഹത്തെ കാവിരാഷ്ട്രീയത്തിന്റെ സൗമ്യമുഖം എന്നാണത്രെ ചിലര്‍ വിശേഷിപ്പിക്കാറ്. കാവിരാഷ്ട്രീയത്തില്‍ അങ്ങനെയൊരു കൂട്ടരുണ്ടോ? കുഴലൂത്തുകാര്‍ പറഞ്ഞു നടക്കുന്ന കെട്ടുകഥകള്‍! സുഷമാസ്വരാജിന്റെ അമ്മമനസിനേയും ഇത്തരക്കാര്‍ തരംകിട്ടുമ്പോള്‍ വാഴ്ത്താറുണ്ട്. പക്ഷെ ഉന്നാവോയിലും കത്‌വയിലും ഹോമിക്കപ്പെട്ട പെണ്‍ജന്മങ്ങള്‍ക്ക് വേണ്ടി ഈ വാഴ്ത്തപ്പെട്ട അമ്മ ഒന്നും പറഞ്ഞതായി കേട്ടില്ല. പരവിദ്വേഷത്തിലധിഷ്ഠിതമായ വര്‍ഗീയരാഷ്ട്രീയത്തില്‍ അടിമുടി മുങ്ങിനില്‍ക്കുന്നവരാണിവരെല്ലാം. അത് പരമാവധി മുതലെടുത്ത് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മത്സരിച്ച് ജയിക്കുന്നവര്‍. അധികാരസ്ഥാനത്തിരുന്ന് എരിതീയില്‍ എണ്ണയൊഴിക്കാന്‍ മടിയില്ലാത്തവര്‍. അവരെയാണ് ചില മാധ്യമങ്ങള്‍ മാതൃകകളും മഹത്തുക്കളുമായി ചിത്രീകരിക്കുന്നത്. എന്തൊരു ആത്മവഞ്ചനയാണ്; ജനവഞ്ചനയാണ്...


ജനാധിപത്യ സംവിധാനത്തില്‍ ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാവാം. അവയ്ക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും കാണും. അവയില്‍ ആര്‍ക്കും പ്രവര്‍ത്തിക്കാം; പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യാം. പക്ഷെ വെറുപ്പിലധിഷ്ഠിതമായ വര്‍ഗീയത-അത് ഭൂരിപക്ഷത്തിന്റേതാവട്ടെ, ന്യൂനപക്ഷത്തിന്റേതാവട്ടെ-വളര്‍ത്തി വലുതാക്കി രാജ്യം കുട്ടിച്ചോറാക്കുന്നതിനെ ആ രീതിയില്‍ കാണാനാവില്ല. നടന്‍ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ പ്രവേശനത്തോട് എന്തിനിത്ര വിയോജിപ്പ് എന്നു ചോദിച്ചപ്പോള്‍ സംവിധായകന്‍ കമല്‍ പറഞ്ഞത്; ആര് ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കട്ടെ, പക്ഷെ ഒരു വര്‍ഗീയ സംഘടനയില്‍, 2അതും ജനങ്ങളെ ഒരേ പോലെ കാണാന്‍ കടപ്പെട്ട ഒരു കലാകാരന്‍ പ്രവര്‍ത്തിക്കുന്നത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട് എന്നാണ്. കോണ്‍ഗ്രസ് വിരോധം കൊണ്ട്, കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് കാവിരാഷ്ട്രീയത്തിലേക്ക് ചാഞ്ഞ ചെറുപ്പക്കാരുണ്ട്. മോദിയുടെ വാക്ചാതുരിയും അവരെ ആകര്‍ഷിച്ചിരിക്കാം. പക്ഷെ അത്ര ലാഘവത്തോടെ പിന്തുണക്കാവുന്ന ഒന്നാണോ വര്‍ഗീയരാഷ്ട്രീയം. വര്‍ഗീയത ബഹുസ്വരതക്ക് എതിരാണ്. മാനവവിരുദ്ധവുമാണ്.


പരവിദ്വേഷം ആളിപ്പടര്‍ത്തി മനുഷ്യരെ ഭ്രാന്തരാക്കുന്ന വെറുപ്പിന്റെ വ്യാപാരികള്‍ രാഷ്ട്രീയ ഗണത്തില്‍പെടില്ല. പൊതുപ്രവര്‍ത്തകരെന്നു വിളിച്ചു അവര്‍ക്ക് മാന്യത നല്‍കുന്നതുതന്നെ വലിയ പാതകമാണ്. അത്തരക്കാരെ അയക്കേണ്ടത് നിയമസഭയിലേക്കോ പാര്‍ലമെന്റിലോക്കോ അല്ല. അവര്‍ക്കുള്ളതാണ് ചരിത്രത്തിലെ ചവറ്റുകൊട്ട.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago