വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന്
തിരുവനന്തപുരം: വഞ്ചിയൂരില്‍ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഭൂമിയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത് നിയമപ്രകാരമുള്ള എല്ലാ അംഗീകാരങ്ങളോടും കൂടിയാണെന്നും ഇതിനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്നും കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന്‍. കോടതി വിധി മറികടന്ന് ലൈബ്രറി കൗണ്‍സില്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്തിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ രണ്ടുപേര്‍ വന്ന് നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിച്ചു. സാഹിത്യ നായകന്മാരെ തെറ്റിദ്ധരിപ്പിച്ച് മാധ്യമങ്ങളില്‍ പ്രസ്താവന നടത്തുകയും ചെയ്തു. കൗണ്‍സില്‍ ഇതിന്റെ സത്യാവസ്ഥ സാഹിത്യനായകന്മാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ വന്ന നിയമപ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്ത് ചെയ്തിട്ടുള്ളതാണ്. ഇതിനു പിന്നില്‍ ഒരു കടലാസ് സംഘടനയാണുള്ളത്.
മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി പി. അപ്പുക്കുട്ടന്‍, ജോയിന്റ് സെക്രട്ടറി എന്‍.എസ് വിനോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."