ബ്രസല്‍സ് വെടിവയ്പ്: സലാഹ് അബ്ദുസലാമിന് 20 വര്‍ഷം തടവ്
ബ്രസല്‍സ്: 2015ല്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കപ്പെടുന്ന സലാഹ് അബ്ദുസലാമിന് 20 വര്‍ഷം തടവ്. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ 2016ല്‍ പൊലിസുമായി നടന്ന വെടിവയ്പിലാണ് സലാഹ് അബ്ദുസലാം കുറ്റക്കാരനെന്ന് ബെല്‍ജിയം കോടതി കണ്ടെത്തിയത്.
ഇദ്ദേഹത്തിന് പുറമെ സുഫിയാന് അയാരി എന്ന കുറ്റവാളിക്കും 20 വര്‍ഷത്തെ ശിക്ഷ വിധിച്ചു. കൊലപാതക കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയത്. പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട് ബ്രസല്‍സില്‍ നടത്തിയ റെയ്ഡിനിടെ ഇരുവരും പൊലിസിനെതിരേ വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ നാല് പൊലിസുകാര്‍ക്കും പരുക്കേറ്റിരുന്നു. ഇരുവരും പൊലിസിനെ ആക്രമിച്ചുവെന്നതില് യാതൊരു സംശയവുമില്ലെന്ന് ബ്രസല്‍സ് ജഡ്ജി മിയ ഫ്രാന്‍സ് കേറ്റ്ഗന് പറഞ്ഞു.
മൊറോക്കന്‍ വംശജനായ അബ്ദുസലാം ഫ്രാന്‍സിലെ ജയിലിലാണ്. സലാഹ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന 2015 നവംബറില്‍ നടന്ന പാരീസ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാവാനുണ്ട്. ആക്രമണത്തില്‍ 130 പേര് കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണവുമായി ബന്ധപ്പെട്ട് 2016 മാര്‍ച്ച്് 16നാണ് ബെല്‍ജിയം-ഫ്രാന്‍സ് പൊലിസ് ബ്രസല്‍സില്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ അബ്ദുസലാം ഉള്‍പ്പെടെയുള്ളവര്‍ പൊലിസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലിസ് തിരിച്ചടിയില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."