സമ്പൂര്‍ണ ശുചിത്വ കേരളം യാഥാര്‍ഥ്യമാക്കും: മന്ത്രി കെ.കെ ശൈലജ
കണ്ണൂര്‍: സമ്പൂര്‍ണ ശുചിത്വ കേരളമെന്ന ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ ഉറപ്പ് പാലിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുചിത്വ അവാര്‍ഡുകള്‍ വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ലോകത്താകമാനം പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി ഉച്ചകോടികളും സമ്മേളനങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാവുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ശുചിത്വ കേരളം സംബന്ധിച്ച് ഇടതു മുന്നണി പ്രകടന പത്രികയില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
ഇവയെല്ലാം കൃത്യമായി നടപ്പാക്കി കേരളത്തിന്റെ മുഖച്ഛായ മാറ്റും. സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."