HOME
DETAILS

പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രവേശന യജ്ഞവുമായി ഡയറ്റ്

  
backup
April 23 2018 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81


മുക്കം (കോഴിക്കോട്): ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര പൊതുവിദ്യാലയ പ്രവേശന യജ്ഞം നടപ്പാക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 10 മുതല്‍ 20 വരെ വര്‍ധിപ്പിക്കുകയാണ് 'വരവേല്‍പ്പ്' എന്ന പ്രമേയത്തില്‍ നടപ്പാക്കുന്ന യജ്ഞത്തിന്റെ ലക്ഷ്യം.
ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതികളാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് ഓരോ പ്രദേശത്തെയും കുട്ടികളെ അയല്‍പക്കത്തെ പൊതുവിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുകയാണ് 'വരവേല്‍പ്പ്' കാംപയിനിലൂടെ ചെയ്യുക. ഇതിന്റെ ഭാഗമായി മൂന്നുഘട്ടങ്ങളുള്ള പ്രവര്‍ത്തനപരിപാടികള്‍ അയല്‍പക്ക വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് നടക്കും. ഒന്നാംഘട്ടത്തില്‍ 'ഞങ്ങളും ഒപ്പമുണ്ട്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 25 മുതല്‍ മെയ് 5 വരെ ജനകീയ ഗൃഹസന്ദര്‍ശനം നടത്തും. ഇതിന്റെ ഭാഗമായി എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പൊതുസമൂഹത്തോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുകയും പ്രദേശത്തെ വിദ്യാലയത്തിന്റെ പ്രവേശന ഫോറം രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്യും.
വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പ്രാദേശിക ക്ലബുകള്‍, പി.ടി.എ, എം.പി.ടി.എ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് ഗൃഹസന്ദര്‍ശനം നടത്തുക. സന്ദര്‍ശനത്തിന്റെ ഭാഗമായി കരോള്‍, സംഘഗാനങ്ങള്‍, ഗൃഹാങ്കണ നാടകങ്ങള്‍, പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പൊതുവിദ്യാലയത്തിന്റെ പ്രാധാന്യവും നന്മകളും മികവുകളും ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ സന്ദര്‍ശനവേളയില്‍ പ്രദര്‍ശിപ്പിക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ വീട്ടില്‍ നിന്നും പുതുതായി പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍, ക്രയോണ്‍സ്, നിറം നല്‍കാനുള്ള ചിത്രങ്ങള്‍ എന്നിവ നല്‍കും. രണ്ടാംഘട്ടത്തില്‍ കവലകള്‍, ജനവാസ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മെയ് 5 മുതല്‍ 10 വരെ വൈകുന്നേരങ്ങളില്‍ വിളംബര ജാഥ, കേളികൊട്ട് എന്നിവ സംഘടിപ്പിക്കും. മൂന്നാംഘട്ടത്തില്‍ വരവേല്‍പ്പ് നടക്കും. മെയ് 10 മുതല്‍ 20 വരെ നവാഗതരെ സ്വീകരിക്കുന്ന ചടങ്ങുകള്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും. ചടങ്ങുകള്‍ വൈകുന്നേരങ്ങളില്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രദേശത്തെ പൗരപ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിക്കും.
കുട്ടിയെയും രക്ഷിതാവിനെയും ഒന്നിച്ച് സ്വീകരിക്കുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുക. ഗൃഹസന്ദര്‍ശന വേളയില്‍ കുട്ടികള്‍ക്ക് നല്‍കിയ ചിത്രങ്ങളില്‍ നിറംനല്‍കിയതിന് ചടങ്ങില്‍വച്ച് സമ്മാനം നല്‍കും. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, യൂനിഫോം, ബാഗ്, കുട എന്നിവ എല്ലാ കുട്ടികള്‍ക്കും സമ്മാനമായി നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago