HOME
DETAILS

കഫീല്‍ അഹമ്മദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി

  
backup
April 23 2018 | 21:04 PM

%e0%b4%95%e0%b4%ab%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf


മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കേണ്ട ഉത്തരവാദിത്വം ഡോ. കഫീല്‍ അഹമദ് ഖാന്റേതായിരുന്നില്ല.
ഓക്‌സിജന്‍ വിതരണംചെയ്യുന്ന ഏജന്‍സിയുടെ കുടിശ്ശിക തീര്‍ക്കാന്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടും അതിന് തയാറാവാത്ത അധികാരികളാണ് യഥാര്‍ഥ പ്രതികള്‍. സംഭവദിവസം അവധിയായിരുന്നിട്ടും അവധി കാന്‍സല്‍ ചെയ്ത് ജോലിക്കെത്തിയ കഫീല്‍ സ്വന്തംനിലയില്‍ ഓക്‌സിജന്‍ എത്തിച്ചുനല്‍കി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രകോപിപ്പിച്ചത്.
ഡോ. കഫീലിനെ ജാമ്യംപോലും നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തവര്‍ വിലസുമ്പോള്‍ സ്വന്തംനിലയില്‍ ഓക്‌സിജന്‍ ലഭ്യമാക്കി കുട്ടികളെ ചികിത്സിച്ച ഡോക്ടറെ പീഡിപ്പിക്കുന്നത് ക്രൂരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago