അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന അന്തേവാസികളായ അഞ്ച് പെണ്‍കുട്ടികളെ പൊലിസ് കണ്ടെത്തി
വെഞ്ഞാറമൂട്: ജില്ലാ പഞ്ചായത്തിന് കീഴില്‍ വെഞ്ഞാറമൂട് ഉദിമൂട്ടിലുള്ള നിര്‍ഭയ കേന്ദ്രത്തില്‍നിന്നു അധികൃതരുടെ കണ്ണ്വെട്ടിച്ച് കടന്ന അന്തേവാസികളായ അഞ്ച് പെണ്‍കുട്ടികളെ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
18നും 16നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ഇന്ന് രാവിലെയോടെ കാണാതായത്. തുടര്‍ന്ന് അധികൃതര്‍ വെഞ്ഞാറമൂട് പൊലിസില്‍ പരാതി നല്കി. 10 മണിയോടെ ഒരാളെ അഞ്ചു തെങ്ങില്‍നിന്നും മറ്റു നാലു പേരെ ആറ്റിങ്ങലിനു സമീപം മാമത്തു നിന്നും കസ്റ്റഡിയിലെടുത്തു. പെണ്കുട്ടികില് ഒരാള്‍ 18 വയസും മൂന്നു പേര്‍ക്ക് 17ഉം ഒരാള്‍ക്ക് 16മാണ് പ്രായം. ഇവര്‍ തങ്ങളുടെ വീടുകളിലേക്ക് പോകാനാണ് നിര്‍ഭയ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ടതെന്നാണ് പൊലിസ് കരുതുന്നത്. പെണ്‍കുട്ടികളില്‍ ഒരാള്‍ കോഴിക്കോട് ജില്ലക്കാരിയും മറ്റുള്ളവര്‍ തിരുവനന്തപുരം സ്വദേശികളുമാണ്. പൊലിസ് സ്റ്റേഷനിലെത്തിച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."