HOME
DETAILS

അപകടസാധ്യത അവഗണിച്ച് ഉല്ലാസബോട്ടുകള്‍; അധികൃതര്‍ മൗനത്തില്‍

  
backup
April 24 2018 | 01:04 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%89%e0%b4%b2

 


പുവാര്‍: നെയ്യാറും അറബിക്കടലും സംഗമിക്കുന്ന പുവാര്‍ പൊഴിക്കരയില്‍ അപകടസാധ്യതകള്‍ അവഗണിച്ച് ഉല്ലാസബോട്ടുകളുടെ മത്സര കുതിപ്പ് തുടരുമ്പോഴും അധികൃതര്‍ മൗനത്തിലാണ്. സമീപ ടൂറിസം കേന്ദ്രമായ കേവളത്തെ സീസണ്‍ അവസാനിക്കാറായ സ്ഥിതിക്ക് ഏജന്റുമാര്‍ മുഖേന ടൂറിസ്റ്റുകളെ പുവാര്‍ പൊഴിക്കരയില്‍ എത്തിച്ച് നെയ്യാറില്‍ ബോട്ടിങ്ങിലൂടെ ഉല്ലാസയാത്ര സംഘടിപ്പിക്കുകയാണ് റിസോര്‍ട്ട് ഉടമകള്‍ ചെയ്യുന്നത്. ടൂറിസ്റ്റുകളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന അനധികൃത ഉല്ലാസയാത്രയ്ക്ക് അധികൃതരുടെ മൗനാനുവാദം റിസോര്‍ട്ട് ലോബികള്‍ക്ക് വേണ്ടിയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
ശക്തമായ കാറ്റും കോളും ഏറിയിരിക്കുന്ന സമയത്ത് അനുവദിച്ചിരിക്കുന്നതില്‍ അധികം ആളെ കുത്തിനിറച്ചാണ് ബോട്ടുകള്‍ ചീറിപ്പായുന്നത്. നാലോ അഞ്ചോ പേര്‍ കയറേണ്ട ബോട്ടില്‍ ഒന്‍പതു മുതല്‍ പത്തു വരെ ടൂറിസ്റ്റുകളെ കയറ്റിയാണ് സഞ്ചാരം. 10 മിനുട്ട് യാത്രയ്ക്ക് 500 മുതല്‍ 1500 രൂപ വരെയാണ് ഈടാക്കുന്നത്. സന്ധ്യ സമയമായാല്‍ ബോട്ടിങ് പാടില്ലയെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ യാതൊന്നും ഇവിടെ പാലിക്കുന്നില്ല. ഇരുട്ടില്‍ ആവശ്യത്തിന് വെളിച്ചമോ ലൈറ്റിങ് സംവിധാനങ്ങളോ ഇല്ലാതെയാണ് ബോട്ടുകള്‍ ഓടുന്നത്. സവാരി നടത്തുന്നതില്‍ ഏറേയും ലൈസന്‍സില്ലാത്ത ബോട്ടുകളുമാണ്. ഇവിടങ്ങളില്‍ കൃത്യമായി എത്ര ബോട്ടുകള്‍ സവാരി നടത്തുന്നുണ്ടെന്ന കണക്കുകളും അധികൃതരുടെ കൈവശമില്ല. നെയ്യാറിലെ മണല്‍ വാരിയ അഗാധ കയങ്ങളിലൂടെ ചീറിപായുന്ന ബോട്ടുകള്‍ അപകടത്തില്‍പെട്ടാല്‍ പുറം ലോകം അറിയുന്നത് വളരെ വൈകി മാത്രമാണ്. അതാണ് നിരവധി തവണ ഇവിടെ നടന്നിട്ടുള്ളത്. ഇടയ്ക്ക് ഒന്നോ രണ്ടോ ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആരെയും കാണാനില്ല. സമീപത്ത് നൂറു മീറ്റര്‍ അകലെ കെട്ടിപൊക്കിയ തീരദേശ പൊലിസ് സ്റ്റേഷന്‍ പാതിവഴിയിലാണ്. വല്ലപ്പോഴും ബോട്ടുടമകള്‍ തമ്മില്‍ തര്‍ക്കവും സംഘട്ടനവുമുണ്ടാകുമ്പോള്‍ പുവാര്‍ പൊലിസ് സ്ഥലം സന്ദര്‍ച്ച് മടങ്ങുകയാണ് പതിവ്.
ടൂറിസം വകുപ്പിന്റെ നിസംഗത ഇവിടെ പലപ്പോഴും പല അപകടങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം ഇവിടെ നഷ്ടമായത് 30ലേറെ ജീവനുകളാണ്. അതിലേറെ പേര്‍ക്ക് പരുക്കുകളുമേറ്റിട്ടുണ്ട്. ഇവിടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടൂറിസം സംവിധാനം യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വര്‍ഷം കോടികളുടെ വരുമാനം സമ്പാദിക്കാനും സര്‍ക്കാരിന് ഇതുവഴി കഴിയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  8 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  14 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  33 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago