സംവരണം അട്ടിമറിക്കുവാന്‍ ആര് ശ്രമിച്ചാലും ജീവന്‍ നല്‍കി പോരാടുമെന്ന്
കൊല്ലം: പട്ടികവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച സംവരണത്തെയും പരിരക്ഷകളെയും നിയമനിര്‍മാണം മൂലവും കോടതിവിധികള്‍ മൂലവും അട്ടിമറിക്കുവാന്‍ ആര് ശ്രമിച്ചാലും ജീവന്‍ നല്‍കി പോരാടുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു.
കേരള പുലയര്‍ മഹാസഭ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന്‍ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് കരവാളൂര്‍ വിജയന്‍, പത്തനാപുരം യൂനിയന്‍ ഖജാന്‍ജി മിനി ലാല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ്, കെ.പി.സി.സി നിര്‍വാഹകസമിതിയംഗം സി.ആര്‍ നജീബ്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ജനാര്‍ദ്ദന്‍ പുലയന്‍, കെ.കെ. അര്‍ജ്ജുനന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ഐ പ്രകാശ്, കൈതക്കോട് ശശിധരന്‍, മുളവന മോഹനന്‍, രാജു തിരുമുല്ലവാരം, കെ.ജി. ശിവാനന്ദന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആശാ ബിജു സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ഖജാന്‍ജി പി. ശിവദാസന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ അസി. സെക്രട്ടറി ചിറ്റയം രാമചന്ദ്രന്‍ പ്രമേയവും ഭാവി പരിപാടി അവതരണം അസി. സെക്രട്ടറി ശൂരനാട് പി. ശിവനും നിര്‍വഹിച്ചു.
സമ്മേളനത്തില്‍ ജില്ലയിലെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും മുതിര്‍ന്ന സഭാ നേതാക്കളെയും ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."