വെളിമണ്ണ ഗവ. യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണം: ഒപ്പുശേഖരണ കാംപയിനിന് തുടക്കം
ഓമശ്ശേരി: വെളിമണ്ണ ഗവ. യു.പി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുക, ഭിന്നശേഷി വിദ്യാര്‍ഥിയായ മുഹമ്മദ് ആസിമിന്റെ തുടര്‍പഠനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെളിമണ്ണ ഗവ. മാപ്പിള യു.പി സ്‌കൂള്‍ അപ്ഗ്രഡേഷന്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന ദശദിന ജനകീയ ഒപ്പുശേഖരണ കാംപയിന്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
വെളിമണ്ണ ഒപ്പുകുടിലില്‍ നടന്ന ചടങ്ങില്‍ ഓമശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ടി.കെ അന്‍വര്‍ സാദത്ത് പരിപാടിയുടെ വിശദീകരണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിമിന്റെ തുടര്‍പഠനം വെളിമണ്ണ ജി.എം.യു.പി സ്‌കൂളില്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ മനുഷ്യമതിലും കലക്ടറേറ്റ് ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
എ.കെ അഹമ്മദ് കുട്ടി മാസ്റ്റര്‍, പി.പി അഹമ്മദ്കുട്ടി മാസ്റ്റര്‍, ടി. ഇബ്രാഹിം, സി. സര്‍താജ് അഹമ്മദ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."