HOME
DETAILS
MAL
മാമ്പുഴയുടെ ഉത്ഭവസ്ഥാനം സംരക്ഷിക്കണം
backup
April 24 2018 | 04:04 AM
കുന്ദമംഗലം: അരിയോറ മലയിലെ മാമ്പുഴയുടെ ഉത്ഭവസ്ഥാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ യോഗം ചേര്‍ന്നു. മുണ്ടക്കല്‍ ജി.എല്‍.പി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പെരുവയല്‍ പഞ്ചായത്ത് മെംബര്‍ എം. മനോഹരന് അധ്യക്ഷനായി.
മാമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകരായ മുരളി, കോയ, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിച്ചു. പി.കെ പ്രഭാകരന്, ഷാജി മുണ്ടക്കല്‍ പ്രസംഗിച്ചു.
മാമ്പുഴയും ഉത്ഭവസ്ഥാനങ്ങളും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം. മനോഹരന് (രക്ഷാധികാരി ), ടി.വി ശബരീശന് (പ്രസിഡന്റ്), ഷാജി മുണ്ടക്കല്‍ (സെക്രട്ടറി), സുധീഷ് കീച്ചേരി, അഭിഷേക് ( വൈസ് പ്രസിഡന്റ്), എ.പി മോഹന്‍ദാസ്, ടി.എം അര്ജുനന് (ജോ. സെക്രട്ടറി), പി.കെ പ്രഭാകരന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."