HOME
DETAILS

വൈറ്റിലയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി ഓപ്പണ്‍ ഹൗസ്

  
backup
April 24 2018 | 04:04 AM

%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0-2

 


കൊച്ചി: മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് വൈറ്റില ജങ്ഷനിലുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി ഓപ്പണ്‍ ഹൗസ്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കലക്ടേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഓപ്പണ്‍ ഹൗസില്‍ ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും വ്യാപാരി വ്യവസായികളും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ബണ്ട് റോഡ്, വൈറ്റില അണ്ടര്‍പാസ് എന്നിവയുടെ വികസനവും ഇടറോഡുകളുടെയും സമാന്തര റോഡുകളുടെയും വികസനവുമാണ് ഓപ്പണ്‍ ഹൗസില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍. വൈറ്റിലയില്‍ പുരോഗമിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കുന്നതിന് താല്‍കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികളാണ് യോഗം ചര്‍ച്ച ചെയ്തത്. ഇടറോഡുകളിലൂടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു.
ഇടറോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. ഇത്തരത്തിലുള്ള റോഡുകള്‍ വണ്‍ വേ ആക്കണം. ഇതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു. വൈറ്റിലെ ജങ്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളുടെയും ഇട റോഡുകളുടെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ യു ടേണ്‍ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. യു ടേണ്‍ അല്‍പ്പം മുന്‍പോട്ട് മാറ്റി സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൂടാതെ വൈറ്റില അണ്ടര്‍പാസിന്റെയും വീതി കൂട്ടണം.
നിര്‍മാണ സൈറ്റുകളില്‍ താല്‍കാലികമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലികള്‍ അല്‍പ്പം കൂടി ഉള്ളിലേക്ക് കയറ്റി സ്ഥാപിക്കണം. ബണ്ട് റോഡ്, എരൂര്‍ വെണ്ണല പാലാരിവട്ടം റോഡിന്റെ വീതി കൂട്ടി ഗതാഗതം സുഗമമാക്കിയാല്‍ തിരക്ക് കുറയ്ക്കാനാകുമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വൈറ്റില ജങ്ഷന്‍ ഒഴിവാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഇടറോഡുകളെ സംബന്ധിച്ച ദിശാസൂചികകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായി. വൈറ്റിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളെ തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജംക്ഷനിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജില്ല കളക്ടര്‍ ഓപ്പണ്‍ ഹൗസ് വിളിച്ചത്. കപി.എസ് ഷൈന്‍, എ.ബി സാബു, എം പ്രേമചന്ദ്രന്‍, രംഗദാസ പ്രഭു, കറുപ്പസ്വാമി, അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  32 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago