HOME
DETAILS
MAL
പിണറായിയിലെ ദുരൂഹ മരണങ്ങള്: മരിച്ച കുട്ടികളുടെ അമ്മയെ കസ്റ്റഡിയിലെടുത്തു
backup
April 24 2018 | 05:04 AM
പിണറായിയിലെ ദുരൂഹ മരണങ്ങള്: മരിച്ച കുട്ടികളുടെ അമ്മയെ കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: പിണറായി പടന്നക്കരയിലെ ദൂരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു. തലശേരി സഹകരണ ആശുപത്രയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ആശുപത്രിയില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അലുമിനിയം ഫോസ്ഫേഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആന്തരികാവയവ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സൗമ്യയുടെ രണ്ട് മക്കളും അച്ഛനും അമ്മയും ആണ് മരിച്ചത്.
എലിവിഷമാണ് മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്, (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."