HOME
DETAILS
MAL
രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
backup
April 25 2018 | 05:04 AM
എറണാകുളം: രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് ഗവണ്മെന്റ് മെഡിക്കല്‍ കോളജിന് സമീപമുള്ള ഇക്ര ജുമാ മസ്ജിദിന്റെ വരാന്തയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പള്ളിയില്‍ നിസ്കാരം നടക്കുന്നതിനിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
വിവരമറിഞ്ഞെത്തിയ കളമശേരി പൊലിസ് കുഞ്ഞിനെ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി. പുതിയ സോക്സ്, ഉടുപ്പ്, പാന്റ്സ് എന്നിവ ധരിപ്പിച്ചാണ് കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചിരുന്നത്. നാലരകിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും, എന്തെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതമോ മറ്റോ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളജ് ശിശുരോഗ വിഭആഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."