HOME
DETAILS
MAL
അഞ്ചാം പരുത്തിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
backup
June 05 2016 | 22:06 PM
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം അഞ്ചാം പരുത്തിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം.
കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഏരാശ്ശേരി രാഗേഷിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി 10.15 ഓടെയായിരുന്നു സംഭവം. ആറ് മാസത്തിനിടയില്‍ അഞ്ചാം തവണയാണ് ഈ വീടിനു നേരെ ആക്രമണം നടക്കുന്നത്.
രാഗേഷിന്റെ സഹോദരന്‍ രാജീവ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റാണ്. സംഭവുമായി ബന്ധപ്പെട്ട് മതിലകം പൊലിസ് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."