HOME
DETAILS

പിതൃശൂന്യ ഹര്‍ത്താല്‍ സമുദായം പഠിക്കേണ്ടത്

  
backup
April 25 2018 | 17:04 PM

pidr-sunya

 

പിതാവില്ലാത്ത ഹര്‍ത്താല്‍ ഗുജറാത്ത് വംശഹത്യക്ക് കാരണമാക്കിയ സബര്‍മതി എക്‌സ്പ്രസ് തീവയ്പ് പോലെയുള്ള ഒരു ആസൂത്രിത സംഭവമായിരുന്നു എന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കത്‌വ, ഉന്നോവ സംഭവങ്ങള്‍ ഒരേസമയത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.
ഇതിനെതിരേ രാജ്യത്തെ മനുഷ്യ മനസ്സാക്ഷി കക്ഷിരാഷ്ട്രീയ ജാതിമതചിന്തകള്‍ക്കതീതമായി ഉണരുകയും പ്രതിഷേധിക്കുകയും നിയമവിധേയമായ മാര്‍ഗത്തില്‍ പ്രതികരിക്കുകയും ചെയ്തു. സംഭവത്തിന്റെ പിന്നിലെ കരങ്ങളും രാജ്യത്തിന്റെ ഭരണാധികാരികളും ഒരേ തൂവല്‍പക്ഷികളാണെന്ന ഭീകരസത്യം പുറത്തുവന്നപ്പോഴാണ് പിതൃ ശൂന്യ ഹര്‍ത്താല്‍ ഉണ്ടായത്. അതിന് തെരഞ്ഞെടുത്ത സംസ്ഥാനം രാജ്യത്ത് തന്നെ ഏറ്റവും ആഴത്തില്‍ സാമുദായിക സൗഹാര്‍ദം ഊട്ടി ഉറച്ചതും ന്യൂനപക്ഷങ്ങള്‍ക്ക് കരുത്തും അഭിമാനവും സുരക്ഷിതബോധവും വര്‍ധിച്ച തോതില്‍ കൈവന്നതും ഭൂരിപക്ഷങ്ങളും ന്യൂനപക്ഷങ്ങളും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന കേരളമാണ് എന്നത് ന്യൂനപക്ഷങ്ങളിലെ ചെറുപ്പക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്.
ഏഴു പതിറ്റാണ്ട് കാലത്തെ സംഘടിത ന്യൂനപക്ഷ പ്രസ്ഥാനത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ഈ കൊച്ചു സംസ്ഥാനത്ത് കൈവന്ന വിവേക ചിന്ത വികാരത്തിന് വഴി മാറ്റാന്‍ അടുത്ത കാലത്തായി ഉടലെടുത്ത ന്യൂനപക്ഷങ്ങള്‍ക്കുള്ളിലെ ചുരുക്കം തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കില്ല.
ഈ സംഘം ആദ്യമാദ്യം അര്‍ധരാത്രി വിളക്കണച്ച് ഇരുട്ടിന്റെ മറവില്‍ ഒത്തുകൂടി വൈകാരികത ഇന്‍ജക്റ്റ് ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്. പിന്നീടാണ് ഒരു പേരില്‍ സംഘടനയുണ്ടാക്കി മറ്റൊരു പേരില്‍ രംഗത്ത് വന്ന് മൂന്നാമതൊരു പേരു സ്വീകരിച്ച് പരസ്യ പ്രവര്‍ത്തനം ആരംഭിച്ചത്. ഇവരെയൊക്കെ സന്ദര്‍ഭത്തിനൊത്ത് ഉപയോഗിച്ച് കളയാം എന്ന പ്രതീക്ഷയിലാണ് പിതൃശൂന്യ ഹര്‍ത്താല്‍ ആഹ്വാനം.
കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുത്ത് ഓടരുത്. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍, കേരളം ഇന്നും കത്തിക്കൊണ്ടിരിക്കുമായിരുന്നു.
ഒരു കാരണവശാലും നാം വിവേകം കൈ വെടിയരുത്. ആരു വന്ന് കൈ പിടിച്ചാലും കൂടെ പോകുന്ന ഒരു സമൂഹമായി ന്യൂനപക്ഷങ്ങള്‍ മാറിക്കൂടാ.
രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ മനസ്സിരുത്തി ചിന്തിച്ച് നോക്കൂ.
കേസില്‍ ആദ്യമായി പിടിയിലായ അമര്‍നാഥ്, അഖില്‍, ഗോകുല്‍ ശേഖര്‍, സുധീഷ്, സിരുള്‍ എന്നിവരൊക്കെ നിഷ്ഠൂരവും പൈശാചികവുമായ നടപടിയില്‍ മനംനൊന്താണ് ഹര്‍ത്താലിന് ആഹ്വാനം നടത്തിയത് എന്ന് കരുതാന്‍ അവരുടെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലായവര്‍ക്ക് മൂഢത്വം കുറച്ചൊന്നും പോര.
ബി.ജെ.പിയില്‍ തുടങ്ങി ആര്‍.എസ്.എസിലൂടെ കടന്നുപോയി ഇപ്പോള്‍ ശിവസേനയില്‍ എത്തിനില്‍ക്കുകയാണ് ഇവരുടെ മുസ്‌ലിം വിരോധം. ഈ ആളുകളുടെ ആഹ്വാന പ്രകാരം നാട്ടില്‍ ഇറങ്ങി ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പെടാ പാടുപെട്ട മുസ്‌ലിം ചെറുപ്പക്കാരൊക്കെ മനസ്സിരുത്തി ചിന്തിക്കണം.ബാബരി മസ്ജിദ് ഫാസിസ്റ്റുകള്‍ തകര്‍ത്തപ്പോള്‍ സമാധാനം പാലിക്കാന്‍ പറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയും മുസ്‌ലിം ലീഗിനേയും ആക്ഷേപിച്ച് തെരുവിലിറങ്ങിയവര്‍ക്ക് അത് തിരുത്താന്‍ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു.
ഇപ്പോള്‍ ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ ബുദ്ധിയുള്ളവര്‍ക്ക് സത്യം മനസ്സിലാക്കാനായി. ഹര്‍ത്താലില്‍ പങ്കെടുത്തവരും അല്ലാത്തവരും ഒരുപോലെ പൊലിസിന്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ കാക്കാന്‍ മുസ്‌ലിം ലീഗെന്ന പ്രസ്ഥാനവും ദീര്‍ഘവീക്ഷണവും ചിന്താശക്തിയുമുള്ള ഒരു നേതൃത്വവുമുണ്ട്. ഇന്നുവരെ ആ നേതൃത്വം ഇത്തരം വിഷയങ്ങളിലൊക്കെ ധീരവും പക്വതയുമുള്ള തിരുത്തപ്പെടേണ്ടി വന്നിട്ടില്ലാത്ത നിലപാടുകളും തീരുമാനങ്ങളും എടുത്ത് നിയമവാഴ്ചയുടെ ഭാഗമാക്കി സമൂഹത്തെ കാത്തുരക്ഷിച്ച് പോന്നിട്ടുണ്ട് എന്ന വിശ്വാസത്തെ അട്ടിമറിക്കാന്‍ പ്രചണ്ഡമായ പ്രചരണം നടത്തുന്നവരെ എപ്പോഴും കരുതിയിരിക്കണം. അവരുടെ ലക്ഷ്യം ഈ സമൂഹത്തെ നാഥനില്ലാ പടയാക്കി വാളെടുത്തവനെയൊക്കെ വെളിച്ചപ്പാടാക്കി ഭിന്നിപ്പിച്ച് നശിപ്പിക്കുകയെന്നത് തന്നെയാണ്.
രാജ്യം ഇന്ന് എത്തിനില്‍ക്കുന്ന അവസ്ഥയെഭീതിയോടെ മാത്രമെ ഓര്‍ക്കാന്‍ സാധിക്കൂ. കത് വ കേസ് അന്വേഷിക്കുന്നപൊലിസ് സംഘത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അധികാരികളും കേസ് ഒരു വക്കീലും വാദിച്ച് പോകരുതെന്ന് തിട്ടൂരമിറക്കിയ ബാര്‍ കൗണ്‍സിലും സമ്മര്‍ദങ്ങളും ഭീഷണികളും അതിജീവിച്ച് തയ്യാറാക്കിയ എഫ്.ഐ.ആര്‍ നീതി പീഠത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കാനെത്തിയ പൊലിസ് സംഘത്തെ തടയാന്‍ ശ്രമിച്ച അഭിഭാഷക സംഘവും പ്രതികള്‍ക്ക് വേണ്ടി നടത്തിയ തെരുവ് ജാഥയില്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തതും കലാപ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഒരു ദേശീയ പാര്‍ട്ടി അധ്യക്ഷന്‍ കോടതിയില്‍ സാക്ഷി പറയാന്‍ പോയതും സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസിനെതിരേ അതേ നീതിപീഠത്തിലെ ചില ജഡ്ജിമാര്‍ പത്ര സമ്മേളനം നടത്തിയതും രാജ്യം കാത് കൂര്‍പ്പിച്ച് കാത്തിരുന്ന പ്രമാദമായ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി വിധി പറഞ്ഞ ജഡ്ജി കോടതി പിരിഞ്ഞ ഉടനെ രാജിവച്ചതും എം.എല്‍.എയാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിയുടെ അച്ഛനെ പിടിച്ചു കൊണ്ടുപോയി തല്ലിക്കൊന്ന് ചില കടലാസുകളില്‍ മൃതദേഹത്തിന്റെ വിരല്‍ പതിപ്പിച്ച സംഭവങ്ങളും തുടങ്ങി നിരവധി കാര്യങ്ങളാണ് രാജ്യത്തെ ജനങ്ങളെ പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നത്.
ഇതില്‍ നിന്നെല്ലാമുള്ള പരിഹാരം മതന്യൂനപക്ഷങ്ങളുടെ അചഞ്ചലമായ ഐക്യം മാത്രമാണ്. ഓരോരുത്തരുടേയും മനസ്സില്‍ എന്ത് തോന്നിയാലും നേതൃത്വത്തിന്റെ തീരുമാനവും നിര്‍ദേശവുമില്ലാതെ ഒരു കാര്യങ്ങള്‍ക്കും ഇറങ്ങി പുറപ്പെടുകയില്ലെന്ന് പ്രതിജ്ഞയെടുക്കണം.
(മുസ്‌ലിംലീഗ് സംസ്ഥാന
കമ്മിറ്റി വൈസ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago