HOME
DETAILS

ലുലു ബോള്‍ഗാട്ടി പദ്ധതി ഉദ്ഘാടനം 28ന് രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍

  
backup
April 25 2018 | 19:04 PM

%e0%b4%b2%e0%b5%81%e0%b4%b2%e0%b5%81-%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%97%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf



കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാരമേഖലക്ക് പുത്തനുണര്‍വ് നല്‍കി രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും പ്രവര്‍ത്തന സജ്ജമാകുന്നു. 1800 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ വന്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 28ന് ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമുള്ള വിശിഷ്ടാതിഥികള്‍, നയതന്ത്ര പ്രതിനിധികള്‍, വ്യവസായികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിതിട്ടുള്ള ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകര്‍ഷിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിനു പുറമേ വന്‍തോതിലുള്ള തൊഴിലവസരങ്ങളാണ് ലുലു ബോള്‍ഗാട്ടി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സാധ്യമാകുന്നതെന്നും യുസുഫലി പറഞ്ഞു.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത കണ്‍വന്‍ഷന്‍ സെന്റര്‍ രാജ്യത്തെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. ഹോട്ടലിലും കണ്‍വന്‍ഷന്‍ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി ഏകദേശം പതിനായിരത്തില്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. മൂന്നു ഹെലിപാഡുകളും ഇവിടെയുണ്ട്. കണ്‍വന്‍ഷന്‍ സെന്ററിലെ ഏറ്റവും വലിയ ഹാളായ 'ലിവ'യില്‍ 5000ത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.എം.എ യൂസഫലിയുടെ നാടായ 'നാട്ടികയുടെ' പേരാണ് വേറൊരു ഹാളിന് നല്‍കിയിട്ടുള്ളത്. ഇതുകൂടാതെ 'ദിവാന്‍' എന്ന പേരിലുള്ള ഹാളുമുണ്ട്.
ഹയാത്ത് ഗ്രൂപ്പിന്റെ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡായ 'ഗ്രാന്‍ഡ് ഹയാത്തി'ല്‍ 42 സ്യൂട്ട് റൂമുകളുള്‍പ്പെടെ 265 മുറികളാണുള്ളത്. രണ്ടു ബില്യന്‍ ഡോളറിന്റെ (14,000 കോടിരൂപ) പദ്ധതികളാണ് ലുലു ഗ്രൂപ്പിന്റേതായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തയാറാകുന്നതെന്ന് എം.എ യൂസഫലി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  25 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  26 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago