മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണം: ഇന്ത്യന്‍ സ്ഥാനപതി
ജിദ്ദ: പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍വഴി സ്വീകരിക്കുന്നതിനുള്ള പ്രവൃത്തികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്ട്ടുകള് കൈവശമുള്ളവര്‍ എത്രയും വേഗം എംബസിയില്‍ തിരിച്ചേല്‍പ്പിച്ച് പുതിയ പാസ്പോര്‍ട്ട് കൈപ്പറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദമാമില്‍ ഇന്ത്യന്‍ എംബസി വളണ്ടിയര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദിയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 99 ശതമാനവും ക്രിമിനല്‍ കുറ്റങ്ങളില്‍ പിടിക്കപ്പെട്ടവരാണെന്നും അവര്‍ക്ക് രാജ്യത്തെ നിയമമനുസരിച്ചുള്ള സ്വാഭാവിക നടപടികളിലൂടെ മാത്രമേ മോചനം സാധ്യമാകൂവെന്നും അംബാസിഡര്‍ പറഞ്ഞു. അതിര്‍ത്തി ലംഘിച്ചതിന് പിടിയിലായ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ എംബസി ഇടപെടുന്നുണ്ട്. സേനയുടെ പിടിയില്‍ അകപ്പെടുന്നത് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് വെടിവയ്പിനും ജീവന് നഷ്ടപ്പെടുന്നതിനും കാരണമാകുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്രവാസികളുടെ ഉപരിപഠനത്തിനുള്ള സൗകര്യം സഊദിയില്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ യൂനിവേഴ്സിറ്റികളുമായി ചേര്‍ന്നു നടപ്പിലാക്കും.'സഊദിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം എയര്‍ ഇന്ത്യ വഴി സൗജന്യമായി നാട്ടിലെത്തിക്കാന്‍ എംബസിക്ക് കീഴില്‍ സംവിധാനമുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."