സംസ്ഥാന ജേണലിസ്റ്റ് വോളി തുടങ്ങി ആദ്യ ജയം കണ്ണൂര്‍ പ്രസ് ക്ലബിന്
കണ്ണൂര്‍: കണ്ണൂര്‍ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാന ജേണലിസ്റ്റ് വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോര്പറേഷന് ജവഹര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളും കണ്ണൂര്‍ പ്രസ്ക്ലബും തമ്മിലായിരുന്നു ആദ്യത്തെ മല്‍സരം. ഒന്നിനെരേ മൂന്നു സെറ്റുകള്‍ക്ക് പ്രസ്ക്ലബ് തടവുകാരുടെ ടീമിനെ പരാജയപ്പെടുത്തി. സ്കോര്‍: (25-19), (23-25), (26-25), (25-14). ശിക്ഷാ തടവുകാരും റിമാന്‍ഡ് തടവുകാരും ഉള്‍പ്പെടെ 12 പേര് ടീമില്‍ ഉണ്ടായിരുന്നു. കതിരൂര്‍ സ്വദേശി വിക്രമന് ആയിരുന്നു ക്യാപ്റ്റന്‍.
ബിജു പരവത്ത് പ്രസ്ക്ലബ് ടീമിനെ നയിച്ചു. ചാംപ്യന്‍ഷിപ് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ.കെ വിനീഷ് അധ്യക്ഷത വഹിച്ചു.
പ്രസ്ക്ലബ് പ്രസിഡന്റ് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാഞ്ചി സി.ജി ഉലഹന്നാന്, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, സി.പി.ഐ നേതാവ് സി.പി മുരളി, ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് വി.കെ സനോജ് സംബന്ധിച്ചു. എക്സൈസ് വകുപ്പും കണ്ണൂര്‍ ടൗണ്‍ സ്ക്വയര്‍ ടീമും തമ്മില്‍ പ്രദര്‍ശന മല്‍സരം അരങ്ങേറി. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് ടൗണ്‍ സ്ക്വയര്‍ ടീം വിജയിച്ചു.
ഇന്നു വൈകീട്ട് വനിതാ വോളിബോളില്‍ കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളജും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനും ഏറ്റുമുട്ടും. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ പ്രസ്ക്ലബ് ടീമുകളുടെ മല്‍സരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."