HOME
DETAILS

ഉപകരണങ്ങളെത്തിയില്ല: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രം നോക്കുകുത്തി

  
backup
April 26 2018 | 02:04 AM

%e0%b4%89%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8e%e0%b4%af%e0%b4%b0

 


കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അതോറിറ്റി കൊണ്ടോട്ടി കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു രണ്ടു മാസം പിന്നിട്ടിട്ടും പ്രയോജനപ്പെടുത്താനാകുന്നില്ല. മതിയായ ഉപകരണങ്ങളെത്തിക്കാന്‍ കഴിയാത്തതിനാലാണ് ഇത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
കേന്ദ്രത്തിലേക്കുള്ള ഉപകരണങ്ങള്‍ എന്‍.ആര്‍.എച്ച്.എം ആണ് എത്തിക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കൊണ്ടോട്ടി അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രം ആരംഭിച്ചത്. 65 ലക്ഷം രൂപയാണ് സെന്റര്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്ലിന്റെ എന്‍ജിനിയറിങ് വിഭാഗമാണ് 58 ലക്ഷം രൂപയ്ക്കു കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
എന്‍.ആര്‍.എച്ച് എം രണ്ടു കോടി 96 ലക്ഷം രൂപയുടെ ഉപകരണങ്ങളും കേന്ദ്രത്തില്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരുന്നത്. സി.ടി സ്‌കാന്‍, സി.ആര്‍ എക്‌സ്-റേ പരിശോധന, കിഡ്‌നി, കാന്‍സര്‍ പരിശോധന, സത്‌നാര്‍ബുധ പരിശോധന, എം.ആര്‍.ഐ സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ആമാശയ കാന്‍സര്‍ കണ്ടെത്തുന്നതിനു കൊളോരഞ്ഞോ സ്‌കോപ്പി, ലബോറട്ടി തുടങ്ങിയവയുടെ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. സി.ടി സ്‌കാന്‍, സി.ആര്‍ എക്‌സ്‌റേ എന്നിവയ്ക്കു മാത്രമായി രണ്ടു കോടി രൂപയാണ് അതോറിറ്റി നല്‍കിയിരുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി തുക അനുവദിച്ച് കഴിഞ്ഞ വര്‍ഷംതന്നെ എന്‍.ആര്‍.എച്ച്.എമ്മിനെ എല്‍പ്പിച്ചിരുന്നു.
കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രി നേരത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നപ്പോഴാണ് എയര്‍പോര്‍ട്ട് അതോറിറ്റി കാന്‍സര്‍ കേന്ദ്രം നിര്‍മിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago