പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കി കയ്പമംഗലത്ത് പരിസ്ഥിതി ദിനാചരണം
കയ്പമംഗലം: മഴക്കാല പൂര്‍വ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളില്‍ ശുചീകരണം നടത്തി പരിസ്ഥിതി ദിനാചരണം നടത്തി.
കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കൂരിക്കുഴി, സലാമത്ത് വളവ്, അറവുശാല, വഴിയമ്പലം, അമൃതനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാനകളും തോടുകളുമാണ് ആശാപ്രവര്‍ത്തകരുടേയും പൊതുജന പങ്കാളിത്തത്തോടെയും വൃത്തിയാക്കിയത്. ഇതിന്റെ ഭാഗമായി മൂന്നുപീടിക അറവുശാല ബസ് സ്റ്റാന്‍ഡ് പരിസരത്ത് കുമിഞ്ഞു കൂടിയിരുന്ന മാലിന്യക്കൂമ്പാരം ജെ.സി.ബി ഉപയോഗിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സലാമത്ത് വളവ് യുവജന സംഘത്തിന്റേയും നേതൃത്വത്തില്‍ വൃത്തിയാക്കി. ഇതിന്റെ ഉദ്ഘാടനം കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖിലവേണി അധ്യക്ഷയായി.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടു പിടിക്കുന്നതിനായി അറവുശാല, കയ്പമംഗലം 12 എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും പിടി കൂടുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അറിയിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ് ബിനോജ്, പി.എം ബഷീര്‍, ഹാരിസ് പി.എസ്, ഷിഹാബ് പി.ബി, റഫീഖ് എം.കെ, സിയാദ് പി.വി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."