തെരുവുവിളക്കുകള്‍ കത്തുന്നില്ല; കൗണ്‍സിലര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്
പരവൂര്‍: നഗരസഭയിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
പരവൂര്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ പകുതിയിലധികം തെരുവുവിളക്കുകള്‍ മാസങ്ങളായി പ്രകാശിക്കുന്നില്ല. എല്ലാ കൗണ്‍സില്‍ യോഗങ്ങളിലും മുനിസിപ്പല്‍ ചെയര്മാന് പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുന്നതല്ലാതെ യാതൊരു നടപടിയും
എടുത്തിട്ടില്ല. ആദ്യപടിയായി നാളെ രാവിലെ 10 മണിമുതല്‍ നഗരസഭാ ഓഫിസിന് മുന്നില്‍ കൂട്ടധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ ഷുഹൈബ് അധ്യക്ഷനായി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പരവൂര്‍ സജീബ്, വി പ്രകാശ്, എസ് സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ ഗീത, സതീഷ് വാവറ, ദീപാസോമന്‍, സഹീറത്ത് ബീവി, ഷംജിത, ഗീത. എസ്, പ്രിജി ആര് ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."