പത്രപ്രവര്‍ത്തക യൂനിയന്‍ സി.ആറിനെയും ശ്രീകലയെയും അനുസ്മരിച്ചു
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂനിയനെ ദീര്‍ഘകാലം നയിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ സി.ആര് രാമചന്ദ്രന്റെയും (കൊല്ലം), യൂനിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകറിന്റെയും (തിരുവനന്തപുരം) വിയോഗത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു.
പത്രപ്രവര്‍ത്തക പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുത്തത് മലപ്പുറം പി. മൂസയോടൊപ്പം സി.ആറിന്റെ നേതൃത്വത്തിലുള്ള യൂനിയന്റെ നിരന്തരമായ ഇടപെടലുകളിലൂടെയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. യൂനിയന്‍ നേതൃത്വത്തിലേക്ക് വളരെ പെട്ടെന്ന് ഉദിച്ചുവരികയും നിരാശ പടര്‍ത്തി പിന്‍വാങ്ങുകയും ചെയ്ത സംഘാടക പ്രതിഭയാണ് ശ്രീകല പ്രഭാകറെന്ന് അനുശോചന പ്രമേയം ചൂïിക്കാട്ടി.
യോഗത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ് അധ്യക്ഷനായി. ട്രഷറര്‍ കെ.സി റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, മുന്‍ പ്രസിഡന്റ് എന്‍.പി രാജേന്ദ്രന്, സി.കെ.എം പണിക്കര്‍, കെ.പി കുഞ്ഞിമൂസ, കെ.പി വിജയകുമാര്‍, സിദ്ധാര്ഥന് പരുത്തിക്കാട്, ഹരിദാസന് പാലയില്‍, പി.വി കുട്ടന്, ബാലഗോപാല്‍, പി.വി ജോഷില, പ്രസ് ക്ലബ് സെക്രട്ടറി പി. വിപുല്‍നാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."