HOME
DETAILS

ഗെയില്‍ പദ്ധതി അവസാനഘട്ടത്തിലേക്ക്

  
backup
April 26 2018 | 04:04 AM

%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f

 

മുക്കം: നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. മലബാറിലും മധ്യകേരളത്തിലും പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോഴും കോഴിക്കോട് ജില്ലയില്‍ പദ്ധതിക്കു വേണ്ടത്ര വേഗത വന്നിട്ടില്ല. തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി.
പ്രതീക്ഷിച്ച പോലെ ജൂണില്‍ കമ്മിഷന്‍ ചെയ്യാവുന്ന തരത്തിലാണ് ഇവിടങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ 58.54 കിലോമീറ്ററില്‍ 42 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് വെല്‍ഡിങ് ജോലികള്‍ പോലും പൂര്‍ത്തിയായത്. പദ്ധതിയുമായി ബന്ധപ്പെട്ട് കാര്യമായി സംഘര്‍ഷമുണ്ടായത് ജില്ലയിലായിരുന്നു.
സമരസമിതിയുടെ സംസ്ഥാനതല കേന്ദ്രവും ജില്ലയിലെ എരഞ്ഞിമാവാണ്. ഇതാണ് ജില്ലയില്‍ പദ്ധതി ഇഴയാന്‍ കാരണം. ജില്ലയില്‍ 21 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കലും പൂര്‍ത്തിയായിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ പദ്ധതി കടന്നുപോകുന്ന 92 കിലോമീറ്ററില്‍ 86 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായും ഭൂമിയുടെ നഷ്ടപരിഹാരം 70 ശതമാനവും വിതരണം ചെയ്ത് കഴിഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലവര്‍ഷത്തിന് മുന്‍പ് പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രദേശങ്ങളില്‍ ജനങ്ങളുടെ വലിയ രീതിയിലുള്ള എതിര്‍പ്പ് പദ്ധതിക്ക് തടസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യമായ എതിര്‍പ്പുകള്‍ ഒന്നുംതന്നെയില്ല.
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയായി 99 പുഴകളും തോടുകളും കടന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ 15 കോടി രൂപയുടെ നഷ്ടപരിഹാരം ആദ്യഘട്ടത്തില്‍ വിതരണം ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago