ഭരണകൂടങ്ങള്‍ അക്രമികളോടൊപ്പം നില്ക്കുന്നു: കെ.പി.എ മജീദ്
മാവൂര്‍: അക്രമികളോടൊപ്പം നില്ക്കാനാണു ഭരണകൂടങ്ങള്‍ക്ക് താല്പര്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അഭിപ്രായപ്പെട്ടു.
വനിതാ ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മാവൂര്‍ ചാലിയാര്‍ ജലകില്‍ നടത്തിയ ദ്വിദിന എക്സിക്യുട്ടീവ് ക്യാംപ് 'ബിദായ 2018' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ആമിന ടീച്ചര്‍ അധ്യക്ഷയായി.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്, ദേശീയ വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ നൂര്‍ബിന റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. കുല്‍സു, അഷ്റഫ് വേങ്ങാട്ട്, കെ.പി മുഹമ്മദ് കുട്ടി, എന്‍.പി അബൂബക്കര്‍, ഡോ. ഫാത്തിമ ജസീന, ടി.കെ സീനത്ത്, കെ.ടി സഫിയ, ബി.വി സറീന, കെ. മൂസ മൗലവി, കെ.വി അബ്ദുറഹിമാന്, സി. മുനീറത്ത്, യു.എ ഗഫൂര്‍ സംസാരിച്ചു.
വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി.എം ഷറഫുന്നിസ ടീച്ചര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ പി. സഫിയ നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ മജീദ് മുത്തേടത്ത്, അഡ്വ. പി.വി സൈനുദ്ദീന്‍, റഫീഖ് സക്കരിയ്യ ഫൈസി കൂടത്തായി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."