ലോക മലമ്പനി ദിനം ആചരിച്ചു
കൊല്ലം: ജില്ലയില്‍ ലോക മലമ്പനിദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവല്‍ക്കരണറാലി സിവില്‍ സ്റ്റേഷനില്‍ സബ് കലക്ടര്‍ ഡോ. എസ്. ചിത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. വാടി ബീച്ചില്‍ അവസാനിച്ച റാലിയില്‍ ഗവ. നഴ്‌സിങ് കോളജ്, ബെന്‍സിഗര്‍ നഴ്‌സിങ് കോളജ്, നായേഴ്‌സ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മലമ്പനി ബോധവല്‍കരണ പ്രദര്‍ശനം, ലഘുലേഖ വിതരണം, രക്തപരിശോധന നടത്തി. 'തയാറാകാം മലമ്പനിയെ തുരത്താം' എന്ന സന്ദേശവുമായി കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
ജില്ലയുടെ കടലോര മേഖലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.ആര്‍ ജയശങ്കര്‍ അറിയിച്ചു.
കൊല്ലം: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ലോക മലമ്പനി ദിനം ആചരിച്ചു. ബോധവല്‍കരണ ക്ലാസ്, രക്തപരിശോധന, ബോധവല്‍കരണ പ്രദര്‍ശനം എന്നിവ നടന്നു.
കോര്‍പറേഷന്‍ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.ആര്‍ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് അസിസ്റ്റന്റ് സി. വിജയകുമാര്‍ ക്ലാസെടുത്തു. വിവിധയിടങ്ങളില്‍ നിന്നും കൊല്ലത്ത് എത്തിയ 36 പേരുടെ രക്ത സാമ്പിളുകള്‍ ജീവനക്കാര്‍ പരിശോധനക്കായി ശേഖരിച്ചു. ഡി.വി.സി യൂനിറ്റ് ഫൈലേറിയ ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍ ബാലഗോപാല്‍, കെ. ബാബുരാജ്, രാധാകൃഷ്ണന്‍ നായര്‍, ഇന്‍സെക്റ്റ് കലക്ടര്‍മാരായ എന്‍. ഗോപകുമാര്‍, ജി. സുരേഷ് ബാബു, ഫീല്‍ഡ് വര്‍ക്കര്‍മാരായ പി. സേതുലക്ഷ്മി, എസ്. രാജശ്രീ, എസ്. അനില്‍കുമാര്‍, എന്‍. രഘുനാഥന്‍, കെ. ബിജുകുമാര്‍, എന്‍. രാജേഷ്, കെ.എസ് ലിജു, ലീന കെ. ബേബി, രമ്യാകൃഷ്ണന്‍ രക്ത പരിശോധനക്കും ബോധവല്‍കരണത്തിനും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."