ടാറിങ് നടത്താനാകാതെ പഞ്ചായത്ത് റോഡ്
തൃക്കരിപ്പൂര്‍: വര്‍ഷങ്ങളോളമായി ടാറിങ് നടത്താന്‍ കഴിയാതെ പഞ്ചായത്ത് റോഡ്. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്്മാരക വൊക്കണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍നിന്നു തെക്കോട്ടുള്ള റോഡിലാണ് ഈ ദുരവസ്ഥ. ഇരുഭാഗങ്ങളിലും പല തവണകളായി ടാറിങ് നടത്തിയെങ്കിലും 100 മീറ്റര്‍ നീളത്തില്‍ പതിറ്റാണ്ടുകളായി ചെമ്മണ്‍ പാതയിലാണ്.
കാലവര്‍ഷത്തില്‍ വെള്ളം കെട്ടിനിന്നു ചെളിക്കുളമായി മാറുന്നതിനാല്‍ കാല്‍നടയായി സ്‌കൂളിലെത്തുന്ന കുട്ടികളും പരിസരത്തെ കുട്ടികളുടെ സ്‌പെഷലിസ്റ്റായ ഡോക്ടറെ കാണാനെത്തുന്നവര്‍ക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ നിസഹകരണമാണ് റോഡ് ടാറിങ് നടത്താന്‍ കഴിയാതെ പോകുന്നതെന്നാണ് ആരോപണം. സ്വകാര്യ വ്യക്തിയുമായി രമ്യതയിലെത്തി റോഡ് ടാറിങ് നടത്താനുളള ശ്രമം വാര്‍ഡ് അംഗം സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."