നഗരത്തിലെ കടയില്‍ വീണ്ടും മോഷണം
കാസര്‍കോട്: നഗരത്തിലെ കടയില്‍ രണ്ടാഴ്ചക്കിടെ രണ്ടാം തവണയും മോഷണം. പഴയ ബസ്സ്റ്റാന്‍ഡ് മുനിസിപ്പല്‍ കോംപ്ലക്സിന് സമീപത്തെ ബോംബെ ബസാറിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കടയുടമകള്‍ അറിയുന്നത്. ഷീറ്റ് പാകിയ കടയുടെ ഷീറ്റ് ഇളക്കി മാറ്റിയാണ് മോഷണം നടത്തിയത്.
രണ്ടാഴ്ചമുമ്പും ഇതേ രീതിയില്‍ ഈ കടയില്‍ മോഷണം നടന്നിരുന്നു. അന്ന് വാച്ചുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ 50,000 രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. 40,000 രൂപയുടെ വാച്ചുകളും വസ്ത്രങ്ങളും ഇന്നലെ കവര്‍ന്നു. ആലപ്പുഴ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്നാണ് കട നടത്തുന്നത്.
കടയുടമകള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കടയിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നഗരസഭ ഈ ഭാഗത്തു സ്ഥാപിച്ച സി.സി ടി.വിയിലെ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരുകയാണ്.
പത്തുദിവസം മുമ്പ് പഴയ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന സാഗര്‍ ഹോട്ടലിലും കവര്‍ച്ച നടന്നിരുന്നു. പ്രതിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ഇയാളെ കണ്ടെത്താനായിട്ടില്ല. അതിനിടയിലാണ് വീണ്ടും കവര്‍ച്ച നടന്നത്. ഇതോടെ നഗരത്തിലെ വ്യാപാരികള്‍ ആധിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."