മുദ്രപേപ്പര്‍ ക്ഷാമം തീര്‍ന്നില്ല: ആളുകള്‍ ദുരിതത്തില്‍
കാസര്‍കോട്: ജില്ലയില്‍ മുദ്രപത്രം കിട്ടാതായതോടെ ആളുകള്‍ ദുരിതത്തിലായി. നാലു മാസത്തോളമായി നൂറ്, അന്‍പത്, ഇരുനൂറ് രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ക്കു ജില്ലയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രയാസപ്പെടുന്നു. പത്തും ഇരുപതും രൂപയുടെ മുദ്രപത്രങ്ങള്‍ ഇടയ്ക്കിടെ ട്രഷറികളില്‍ നിന്നു വില്‍പനക്കാര്‍ക്കു ലഭിക്കുന്നുണ്ടെങ്കിലും അവ പരിമിതമാണ്.
മുദ്രപത്രത്തിനു വേണ്ടി കാത്തു നില്‍ക്കുന്നവരില്‍ പകുതിപേര്‍ക്കു പോലും ഇവ ലഭിക്കുന്നില്ല. ഇങ്ങിനെ ലഭിക്കുന്നതിന്റെ എത്രയോ അധികം ആളുകളാണ് മുദ്രപത്രം ലഭിക്കാതെ തിരികെ പോകുന്നത്. ആവശ്യമുള്ള മുദ്രപത്രം ലഭിക്കാത്തതു കണ്ടാണ്ടണ്ടണ്ടണ്ടരണം അത്യാവശ്യമായ പലണ്ടണ്ടണ്ടകണ്ടണ്ടണ്ടാര്യങ്ങളും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മിക്കവരും പറയുന്നു. ഇടയ്ക്കിടെ ട്രഷറികളില്‍ നിന്നു പത്തു രൂപയുടെ മുദ്രപത്രത്തിനു നൂറു രൂപയുടെ നിരക്ക് രേഖപ്പെടുത്തിയ സീല്‍ പതിച്ചു വില്‍പനക്കാര്‍ക്കു ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുദ്രപത്ര ക്ഷാമം എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന കാര്യവും വില്‍പനക്കാര്‍ക്കോ ട്രഷറി അധികൃതര്‍ക്കോ നിശ്ചയമില്ല. ഇതോടെ ആളുകള്‍ ആശങ്കയിലായിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണെമന്നാണ് ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."