പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വിളിച്ചുവരുത്തി: പദ്ധതി നിര്‍വഹണത്തില്‍ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനം ചടങ്ങിനു തൊട്ടുമുമ്പ് അട്ടിമറിച്ചു
കാക്കനാട്: കഴിഞ്ഞ സാമ്പത്തിക പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയ എറണാകുളം ജില്ലാ പഞ്ചായത്തിന് പുരസ്‌ക്കാരം നല്‍കാന്‍ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു വരുത്തുകയും, ചടങ്ങിനു തൊട്ടു മുമ്പ് ഒന്നാം സ്ഥാനം അട്ടിമറിച്ചതായും പരാതി.
പഞ്ചായത്ത് രാജ് കാല്‍ നൂറ്റാണ്ട് എന്ന വിഷയത്തെ ആസ്പദമാക്കി കില സംഘടിപ്പിച്ച ദേശീയ സമ്മേളന വേദിയായ തിരുവനന്തപുരം നിശാഗന്ധി ഹാളിലെ ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാനാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലും, വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബും, സെക്രട്ടറി കെ.കെ അബ്ദുല്‍ റഷീദും പോയത്.
പഞ്ചായത്ത് ഡയറക്ടര്‍ ഇമെയില്‍ വഴി നല്‍കിയ അറിയിപ്പില്‍ എറണാകുളം ഒന്നാം സ്ഥാനത്തും കൊല്ലം, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമെന്നാണു പറഞ്ഞിരുന്നത്. പ്ലാനിങ് ബോര്‍ഡിന്റെ പദ്ധതി നിര്‍വഹണ അവലോകന സൈറ്റിലും എറണാകുളം ജില്ലാ പഞ്ചായത്തിനാണ് ഒന്നാം സ്ഥാനമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 84.93 ശതമാനം പദ്ധതി വിഹിതം ചിലവഴിച്ച് ഒന്നാം സ്ഥാനത്തെത്തിയ എറണാകുളം ജില്ലാ പഞ്ചായത്തിനെ തഴഞ്ഞ് 79.56 ശതമാനം മാത്രം ചിലഴിച്ച് നാലാം സ്ഥാനത്ത് വന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനാണ് പുരസ്‌കാരം നല്‍കിയത്. ക്യു ലിസ്റ്റില്‍ തിരുവനന്തപുരമാണ് ഒന്നാമത് എന്ന വിചിത്രമായ വാദമാണ് പഞ്ചായത്ത് വകുപ്പ് ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നത്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഇല്ലാതിരുന്ന തിരുവനന്തപുരം ചടങ്ങിനു തൊട്ടു മുമ്പ് ഒന്നാം സ്ഥാനത്തെത്തിയതു കണക്കിലെ കള്ളക്കളികള്‍ മൂലമാണെന്നാണ് ആരോപണം.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ പ്രതിഷേധം അറിയിച്ചു ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. മന്ത്രിക്കും പ്രതിപക്ഷ നേതാവിനും വകുപ്പു മേധാവികള്‍ക്കും പരാതി നല്‍കി.
ആത്മാര്‍ഥതയോടെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കിയ ജില്ലാ പഞ്ചായത്തുകളെ അവഹേളിക്കാനും രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനുമാണു സര്‍ക്കാര്‍ ശ്രമിച്ചതെന്നു എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനലും,വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."