അബ്ദുല്‍ ഖാദറിന്റെ വിയോഗം നാടിന് തീരാനൊമ്പരമായി
മണ്ണഞ്ചേരി: അബ്ദുല്‍ ഖാദറിന്റെ വിയോഗം നാടിന് തീരാവേദനയായി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് വട്ടപ്പറമ്പില്‍ പരേതനായ ഉമ്മര്‍ മേത്തറുടെ മകന്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞ് മേത്തര്‍ (42) ആണ് മത്സ്യബന്ധനത്തിനിടെയുണ്ടായ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത്.
മണ്ണഞ്ചേരി കിഴക്കെ മഹല്ല് പരിപാലന സമിതി എക്‌സിക്യൂട്ടീവ് അംഗം, എസ്.വൈ.എസ് പാണംതയ്യില്‍ യൂനിറ്റ് ട്രഷറര്‍, പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ ആന്റ് മസ്ജിദ് പുനര്‍ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
കിഴക്കേ മഹല്ല് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് എം.എ.അബൂബക്കര്‍ കുഞ്ഞ് ആശാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൈതീന്‍ കുഞ്ഞ് മേത്തര്‍,ട്രഷറര്‍ അഷ്‌റഫ് പനക്കല്‍,മഹല്ല് ഇമാം മീരാന്‍ ബാഖവി മേതല ഉദ്ഘാടനം ചെയ്തു. നാലുതറ അഹ്മദ് മൗലവി ഇസ്‌ലാമിക് സെന്റര്‍ ഇമാം
ഹാഫിസ് മുഹമ്മദ് സിയാദ് അസ്‌ലമി പ്രാര്‍ഥനനിര്‍വഹിച്ചു.
ഡോ.വി.പി.എം.മേതതര്‍, അഡ്വ.ആര്‍.റിയാസ്, പഞ്ചായത്തംഗങ്ങളായ കെ.വി.മേഘനാഥന്‍, ബി.അരവിന്ദ്, പി.യു.ഷറഫ് കുട്ടി, അബ്ദുല്‍ കലാം ആസാദ്, , റഷീദ് ഊരാളിവീട്, റ്റി.ഷാജിമോന്‍,സി.സി.നിസാര്‍,സിറാജ് കമ്പിയകം, മുഹമ്മദ് സാലിഹ്,പി.എസ്.സുനീര്‍ രാജ, നവാസ് നൈ, ബി.അന്‍സില്‍,തുടങ്ങിയവര്‍ സംസാരിച്ചു.നാലുതറ അഹ്മദ് മൗലവി ഇസ്‌ലാമിക് സെന്റര്‍, പാണംതയ്യില്‍ തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ ആന്റ് മസ്ജിദ് പരിപാലന കമ്മിറ്റി, എസ്.വൈ.എസ് പാണംതയ്യില്‍ യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."