കോതമംഗലം താലൂക്ക് ആശുപത്രി ഒ.പി നവീകരണത്തിന് 2.8 കോടി അനുവദിച്ചു
കോതമംഗലം: താലൂക്ക് ആശുപത്രി ഒ.പി നവീകരണത്തിന് 2.8 കോടി രൂപ അനുവദിച്ചു. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകള്‍ ദൈനം ദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ.പി രോഗീ സൗഹൃദമാക്കുന്നതിനു വേണ്ടിയാണ് 2.8 കോടി അനുവദിച്ചതെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അറിയിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പിലാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഇതിന്റെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് പുതിയ ചുറ്റുമതില്‍ നിര്‍മിച്ച് പുതിയ പ്രവേശന കവാടം നിര്‍മിക്കും. കോമ്പൗണ്ടിനകത്ത് ചെടികള്‍ വച്ച് പിടിപ്പിച്ച് മനോഹരമായ പൂന്തോട്ടം നിര്‍മിക്കും. നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള ഒ.പി പുതുക്കി നിര്‍മിക്കും. ആദിവാസികളടക്കം സാധാരണക്കാരായ നൂറ് കണക്കിന് ആളുകള്‍ നിത്യേന ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഒ.പി ബ്ലോക്കില്‍ നിലവില്‍ വലിയ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയാണ്.
ഫാര്‍മസിയിലും, ലാബിലും, ഒ.പിയിലും വരുന്ന ആളുകള്‍ക്ക് വിശ്രമിക്കുന്നതിനു വേണ്ടി വെയിറ്റിങ്ങ് ഏരിയ നിര്‍മിക്കും. ആശുപത്രി കെട്ടിടത്തില്‍ റി വയറിങ്ങ് പ്രവര്‍ത്തികള്‍ നടത്തും. ഫാര്‍മസിയും ലാബും എ.സി സൗകര്യം ഏര്‍പ്പെടുത്തും. ലാബ് സെന്ററുകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തില്‍ മോഡിഫൈ ചെയ്തും ഒ.പിയില്‍ എത്തുന്നവര്‍ക്ക് വിശ്രമമുറിയില്‍ കുടിവെള്ള സൗകര്യവും ടി.വി അടക്കമുള്ള വിനോദ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
ആശുപത്രിയില്‍ ഇപ്പോള്‍ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ താഴത്തെ നിലയിലേക്ക് കൊണ്ടുവരും. അതുപോലെ കണ്ണിന്റെയും സ്‌കിന്നിന്റെയും ഒ.പിയും മുകളിലത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പ്രസ്തുത ഒ.പികള്‍ കൂടി താഴത്തെ നിലയിലേക്ക് കൊണ്ടുവരും.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഒ.പികളിലേക്കും ലാബ്, എക്‌സറേ തുടങ്ങിയ സ്ഥലങ്ങളിലേക്കും എത്തിച്ചേരുന്നതിന് സഹായകരമായി തീരുന്ന തരത്തില്‍ ഫലകങ്ങളില്‍ എഴുതി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ആദ്യമായി പദ്ധതി നടപ്പിലാക്കുന്ന ആശുപത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രിയെന്നും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാകുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."