കായലില്‍ യുവാക്കളെ കാണാതായ സംഭവം: വേദനയോടെ നാട്ടുകാരും ബന്ധുക്കളും
പൂച്ചാക്കല്‍: വേമ്പനാട് കായലില്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് വഞ്ചി മറിഞ്ഞ് രണ്ടു യുവാക്കളെ കാണാതായ സംഭവത്തിന്റെ നടുക്കത്തില്‍ നാട്ടുകാരും ബന്ധുക്കളും. വേമ്പനാട് കായലിന്റെ ഭാഗമായ കൈതപ്പുഴ കായലില്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ശ്യംലാല്‍ (31), മനോജ് (29) എന്നിവരെയാണ് കാണാതായത്.
ശ്യാംലാലിന്റെ സഹോരി മനീഷയുടെ കുട്ടിയുടെ ജന്മ ദിനമായിരുന്നു ഇന്നലെ. ഇതിനോടനുബന്ധിച്ച് അതിഥികള്കക്കായി കുമ്പളത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങുവാനായാണ് ഇരുവരും പോയത് .
ഭക്ഷണം വാങ്ങി ഉച്ചയോടുകൂടി തിരികെ യാത്ര ചെയ്യുന്നതിനിടയില്‍ ശക്തമായ കാറ്റടിക്കുകയും തുടര്‍ന്ന് നിയന്ത്രണം തെറ്റിയ വഞ്ചി കായലില്‍ സ്ഥാപിച്ചിരുന്ന ഊന്നികുറ്റിയില് ഇടിച്ചു മറിഞ്ഞുവെന്നാണ് കരുതുന്നത്.
ഇവരെ ഏറെ നേരമായി കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരാണ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരേയും രാത്രി വൈകിയും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ജില്ല കലക്ടര്‍ ഉള്‍പ്പടെയുള്ള അധികൃതരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് എത്തിയിരുന്നു. വിവിധ മേഖലകളില്‍ നിന്നും വന്‍ ജനാവലിയും കായലോരത്ത് തടിച്ചു കൂടി. രാത്രി വൈകിയതോടെ തത്ക്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."