മിസോറമില്‍ അപൂര്‍വ സഖ്യവുമായി കോണ്‍ഗ്രസും ബി.ജെ.പിയും
ഐസ്വാള്‍: മിസോറമില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ അപൂര്‍വമായൊരു സഖ്യം. ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷനല്‍ ഫ്രണ്ടിനെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചത്.
ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 20 അംഗ കൗണ്‍സിലില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ആറ് സീറ്റുകളാണ് ലഭിച്ചത്.
ബി.ജെ.പിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എം.എന്‍.എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ എറ്റവും വലിയ കക്ഷിയായി. എം.എന്‍.എഫുമായി ചേര്‍ന്ന് ഭരണം പിടിക്കാനാണ് ബി.ജെ.പി ഉദ്ദേശിച്ചിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് മോദി നടത്തുന്ന നീക്കങ്ങളുടെ ഫലമാണ് മുന്നേറ്റമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ എം.എന്‍.എഫിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിച്ചത്.
കരാര്‍ പ്രകാരം ബി.ജെ.പി നേതാവ് ശാന്തി ജിബാന്‍ ചക്മയ്ക്ക് കൗണ്‍സില്‍ ചെയര്മാന് സ്ഥാനവും കോണ്‍ഗ്രസ് നേതാവ് ബുദ്ധ ലിലാ ചക്മക്ക് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനവും ലഭിക്കും. അതേസമയം ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."