HOME
DETAILS

അറബി അധ്യാപക നിയമനം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ്

  
backup
April 26 2018 | 18:04 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: കാലഹകരണപ്പെടാത്തതും സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയായതുമായ മാതൃലിസ്റ്റുകളില്‍ നിന്ന് അറബി അധ്യാപകരുടെ നിയമനങ്ങള്‍ പി.എസ്.സി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി വ്യക്തമാക്കി രണ്ടു മാസത്തിനുള്ളില്‍ പി.എസ്.സി സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫയുടെ ഉത്തരവില്‍ നിര്‍ദേശിച്ചു. പി.എസ്.സിയുടെ അലംഭാവം മൂലം സര്‍ക്കാര്‍ സര്‍വിസില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സംവരണനഷ്ടം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി നല്‍കിയ ഹരജിയിലാണ് കമ്മിഷന്റെ ഉത്തരവ്. പി.എസ്.സി സെക്രട്ടറി കമ്മിഷന്‍ മുന്‍പാകെ നല്‍കിയ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള സര്‍വിസ് റൂളില്‍ ചട്ടം 15 എയില്‍ പ്രതിപാദിച്ചിട്ടുള്ള വിധം എന്‍.സി.എ നിയമനങ്ങള്‍ക്ക് രണ്ട് വിജ്ഞാപനശേഷവും നിശ്ചിത വിഭാഗത്തില്‍ നിന്ന് ആളെ ലഭ്യമല്ലാതെ വരുമ്പോള്‍ മാതൃലിസ്റ്റിലെ പിന്നോക്ക, എസ്.സി എസ്.ടി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ശുപാര്‍ശ നല്‍കാന്‍ പി.എസ്.സി നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള ഒരു ഉദ്യോഗാര്‍ഥിയും ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ചട്ടത്തില്‍ പ്രതിപാദിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മാതൃലിസ്റ്റില്‍ നിന്ന് അര്‍ഹരായവര്‍ക്ക് നിയമനം നല്‍കാന്‍ പോലും കമ്മിഷന്‍ തയാറായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കമ്മിഷനെ സമീപിച്ചത്. സര്‍വിസ് നിയമം മറികടന്നാണ് പി.എസ്.സിയുടെ നടപടിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ചട്ടം 14 ബി പാലിക്കേണ്ടതിന് പകരം 20 യൂനിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തില്‍ നിയമനം നടത്തുന്നത് മൂലം സംവരണ സമുദായങ്ങളുടെ മെറിറ്റ് നഷ്ടപ്പെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ 1958 മുതല്‍ നാളിതുവരെ നടത്തിയിട്ടുള്ള നിയമനങ്ങളില്‍ മുസ്്‌ലിം, ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യാനികളിലെ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് നിരവധി അവസരങ്ങളും തസ്തികകളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  13 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  13 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  13 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  13 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  13 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  13 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  13 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  13 days ago