HOME
DETAILS

എണ്ണ വില ബാരലിന് 80 ഡോളര്‍ എത്തുംവരെ ഉല്‍പാദനം കൂട്ടില്ലെന്ന് സഊദി

  
backup
April 26, 2018 | 7:09 PM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%ac%e0%b4%be%e0%b4%b0%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-80-%e0%b4%a1%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e

 


ജിദ്ദ: എണ്ണ വില ബാരലിന് 80 ഡോളറിലെത്തുംവരെ ഉല്‍പാദനം കൂട്ടില്ലെന്ന് സഊദി. സഊദിയുടെ തീരുമാനത്തിനുപിന്നാലെ എണ്ണവില ബാരലിന് 75.47 ഡോളറായി ഉയര്‍ന്നു. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരുംദിവസങ്ങളില്‍ എണ്ണവില കൂടും. 2015ഓടെ ശക്തമായ ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്. അന്നേറ്റ പരുക്കില്‍ നിന്ന് സഊദി ഇതുവരെ മുക്തമായിട്ടില്ല.
എന്നാല്‍, 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍ എണ്ണയ്ക്കുള്ളത്. വില കൂട്ടുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് സഊദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. വിപണിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉല്‍പാദന വര്‍ധനവിനെ തുടര്‍ന്ന് 2014 പകുതിയോടെയാണ് എണ്ണ വില കൂപ്പുകുത്തിയത്. വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉല്‍പാദനം കുറയ്ക്കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ മാസം സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നത്. ഇതേതുടര്‍ന്ന് എണ്ണ ഉല്‍പാദനം നിയന്ത്രിക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഇതിനുപുറമെ ഇറാനെതിരായ ഉപരോധം തുടരാനുള്ള അമേരിക്കയുടെ നീക്കവും എണ്ണ വില ഉയരാന്‍ കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുകേഷ് സാഹ്നി

National
  •  a month ago
No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  a month ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  a month ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  a month ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  a month ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  a month ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  a month ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  a month ago