HOME
DETAILS

ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം

  
Web Desk
March 03, 2026 | 11:38 AM

irans missile provocation cracks diplomatic bond qatar remains undeterred by threats

ദോഹ: മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ഇറാൻ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീഷണികൾക്ക് മുന്നിൽ ഖത്തർ വഴങ്ങില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മുന്നറിയിപ്പുകൾ അവഗണിച്ച് ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഇറാനിയൻ ജെറ്റുകളെ ഖത്തർ വെടിവെച്ചിട്ടു. ദോഹ ലക്ഷ്യമാക്കിയായിരുന്നു ഇവയുടെ നീക്കമെന്നാണ് സൂചന. തകർന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്.

ഖത്തറിന് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാതെ പോകില്ലെന്ന് വക്താവ് മുന്നറിയിപ്പ് നൽകി. നിലവിലെ ഭീഷണികളെ നേരിടാൻ ആവശ്യമായ ഇന്റർസെപ്റ്റർ മിസൈലുകൾ ഖത്തറിന്റെ കൈവശമുണ്ടെന്നും സ്റ്റോക്ക് തീർന്നു എന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മൊസാദ് സെല്ലുകൾ പ്രവർത്തിക്കുന്നതായി വിവരമില്ലെന്ന് മജീദ് അൽ അൻസാരി പറഞ്ഞു. ഖത്തറിലും സഊദിയിലും മൊസാദ് ബന്ധമുള്ളവർ അറസ്റ്റിലായെന്ന യു.എസ് മാധ്യമപ്രവർത്തകൻ ടക്കർ കാൾസന്റെ അവകാശവാദങ്ങൾ അദ്ദേഹം തള്ളി.

ഇറാൻ ഖത്തറിലെ സൈനിക കേന്ദ്രങ്ങളെ മാത്രമല്ല ലക്ഷ്യമിടുന്നത്, ഖത്തറിലെ ജനവാസ മേഖലകളെയും മറ്റ് പ്രദേശങ്ങളെയും ലക്ഷ്യം വെക്കുന്നുണ്ടെന്നും വക്താവ് കുറ്റപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണശ്രമം പരാജയപ്പെടുത്തിയതായും ഖത്തർ അറിയിച്ചു.

യാത്രാക്ലേശവും ഉത്പാദന നിയന്ത്രണവും

വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഏകദേശം 8,000 യാത്രക്കാരാണ് ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത്. ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് അധികൃതർ അറിയിച്ചു.

ഖത്തറിലെ ഊർജ്ജ മേഖലയിലും വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത്. റാസ് ലഫാൻ, മിസൈദ് ഇൻഡസ്ട്രിയൽ സിറ്റികൾക്ക് നേരെയുണ്ടായ സൈനിക ആക്രമണങ്ങളെത്തുടർന്ന് എൽ.എൻ.ജി (LNG) ഉത്പാദനം ഖത്തർ എനർജി താത്കാലികമായി നിർത്തിവെച്ചു. ഇതിന് പിന്നാലെ യൂറിയ, പോളിമറുകൾ, മെഥനോൾ, അലുമിനിയം തുടങ്ങിയ അനുബന്ധ ഉൽപ്പന്നങ്ങളുടെ ഉത്പാദനവും ഇന്ന് മുതൽ നിർത്തിവെച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയാൽ അവർ ചർച്ചകൾക്ക് വരുമെന്ന ചിന്ത തെറ്റാണ്. ഇത്തരം പ്രകോപനങ്ങളെ പ്രതിരോധിക്കാൻ ഖത്തർ സുസജ്ജമാണ് എന്നും ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.

 

Following recent escalations in the Middle East, Qatar has reported multiple missile and drone provocations from Iran. According to Foreign Ministry spokesperson Majed Al Ansari, Qatar was not given any prior warning regarding these attacks, which targeted not only military sites but also civilian infrastructure, including Hamad International Airport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരത്തിനിടെ സംഘര്‍ഷം; സി.പി.എം നേതാവിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  3 hours ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  3 hours ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  3 hours ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  4 hours ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  4 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  4 hours ago
No Image

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

International
  •  4 hours ago
No Image

ഖത്തറിലെ ഡ്രോൺ ആക്രമണം: ഇന്ത്യയിൽ ഗ്യാസ് വിതരണത്തിന് നിയന്ത്രണം; വ്യവസായ മേഖല പ്രതിസന്ധിയിൽ

International
  •  4 hours ago
No Image

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുന്നു; രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ

Saudi-arabia
  •  4 hours ago

No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

uae
  •  6 hours ago
No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  6 hours ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  6 hours ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  6 hours ago