HOME
DETAILS

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും,എതിരാളി സണ്ണി ജോസഫ്

  
March 03, 2026 | 8:25 AM

kk-shailaja-contest-peravoor-sunny-joseph

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയ്ക്ക് സിറ്റിങ് സീറ്റായ മട്ടന്നൂര്‍ നല്‍കില്ല. പകരം പേരാവൂര്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. തളിപ്പറമ്പില്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും മത്സരിക്കും. മട്ടന്നൂരില്‍ വി.കെ സനോജ് മത്സരിക്കും.

കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ.കെ ശൈലജ മത്സരിച്ചിരുന്നത്. ശൈലജ പേരാവൂരിലെത്തുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ് എതിരാളി. സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂര്‍. 

യു.ഡി.എഫ് പിടിച്ചെടുത്ത പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സി.പി.എം നീക്കം. പേരാവൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.കെ ശൈലജ സി.പി.എം സെക്രട്ടേറിയറ്റില്‍ നിലപാടറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ, ഉറച്ച സീറ്റുകളില്‍ രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതോടെയാണ് മട്ടന്നൂരില്‍ നിന്ന് ശൈലജയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ മട്ടന്നൂരില്‍ ഡി.വൈ.എഫ്.ഐ നേതാവ് വി.കെ സനോജിന്റെ പേരിനായിരുന്നു മുന്‍തൂക്കം. പേരാവൂരില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ കെ.കെ ശൈലജ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നും സംസ്ഥാന നേതൃത്വവും വിലയിരുത്തിയിരുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിര്‍ത്തിയതുപോലെ പേരാവൂരിലും തന്നെ ബലിയാടാക്കരുതെന്നായിരുന്നു ശൈലജയുടെ അഭ്യര്‍ഥന. എന്നാല്‍ തുടര്‍ഭരണമെന്ന അമിത ആത്മവിശ്വാസമാണ്, കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ശൈലജയെ വെട്ടാന്‍ സി.പി.എം നേതൃത്വത്തിന് ധൈര്യം നല്‍കുന്നത്. 

 

Senior CPI(M) leader K. K. Shailaja will not contest from Mattannur and has instead been fielded in the Peravoor constituency in the upcoming Kerala Assembly election. She is set to face Sunny Joseph as her main opponent in what is expected to be a closely watched political battle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  11 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  11 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  11 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  11 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  11 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  11 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  11 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  11 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  11 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  11 days ago