HOME
DETAILS

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

  
Web Desk
March 03, 2026 | 9:35 AM

hormuz-crisis-27-indian-ships-stranded-government-help

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍ കുടുങ്ങിക്കിടക്കുന്നു. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. 

ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ തീയിടുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐ.എന്‍.എസ്.എ)കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു. 

കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാന്‍ ഇറാന്‍, ഇസ്‌റാഈല്‍ അധികൃതരുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും അല്ലാത്ത പക്ഷം 10000 കോടി രൂപയുടെ ഉത്പന്നങ്ങളെ അപകടത്തിലാക്കുമെന്നും ഐ.എന്‍.എസ്.ഐ കത്തില്‍ പറയുന്നു. 

തിങ്കളാഴ്ച വൈകിയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് മറികടക്കാന്‍ ശ്രമിച്ചാല്‍ ആ കപ്പലുകള്‍ അഗ്നിക്കിരയാക്കുമെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചിരുന്നു.

ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐ.ആര്‍.ജി.സി റേഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോര്‍മുസിലൂടെയുള്ള യാത്ര നിര്‍ത്തി. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യു.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്സൈറ്റുകള്‍ കാണിക്കുന്നു. 

ഹോര്‍മുസ് കടലിടുക്ക്
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിലേക്കുള്ള കവാടമാണ് ഹോര്‍മുസ് എന്നറിയപ്പെടുന്നത്. വടക്ക ഇറാനും തെക്ക് യു.എ.ഇയുമാണ് അതിര്‍ത്തി പങ്കിടുന്നത്. 160 കിലോമീറ്റര്‍ നീളവും 33 കിലോമീറ്റര്‍ വീതിയുമുള്ള ഈ കടലിടുക്കിന് 3.2 കിലോമീറ്റര്‍ വീതിയുള്ള കപ്പല്‍ ചാലിലൂടെ മാത്രമേ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയുകയുള്ളൂ. ഏഷ്യയിലേക്കുള്ള 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആ കടലിടുക്ക് വഴിയുള്ള അസംസ്‌കൃത എണ്ണയുടെ 69 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് എത്തിയത്.

 

Amid escalating tensions in the Strait of Hormuz, 27 Indian cargo ships carrying goods worth nearly ₹10,000 crore are reportedly stranded at sea. Ship owners have sought urgent intervention from the Indian government, citing security concerns and financial losses due to the ongoing crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴകം പോരാട്ടച്ചൂടിൽ; സ്റ്റാലിനും വിജയ്‌യും നാമനിർദേശ പത്രിക സമർപ്പിച്ചു

latest
  •  19 days ago
No Image

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

International
  •  19 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ക്രൂരത; 32-കാരിയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കടയുടമ പിടിയിൽ

crime
  •  19 days ago
No Image

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

Kerala
  •  19 days ago
No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  19 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  19 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  19 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  19 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  19 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  19 days ago