HOME
DETAILS

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

  
Web Desk
March 03, 2026 | 9:27 AM

iran prepares graves for 165 girls news123

നിരനിരയായി 165 കുഞ്ഞു ഖബറുകള്‍. സ്‌കൂളില്‍ അവര്‍ ഇരുന്നത് പോലെ. അടുത്തടുത്തായി. കയ്യകലം പോലുമില്ലാതെ. ഇസ്‌റാഈല്‍ കൊന്നൊടുക്കിയ ആ 165 പെണ്‍കുട്ടികളെ ഇവിടെയാണ് ഖബറടക്കുക. ഇറാന്‍ ഇന്ന് ആ ചിത്രം പുറത്തു വിട്ടു. നിരനിരയായൊരുക്കിയ കുഞ്ഞു ഖബറുകളുടെ ചിത്രം. മനഃസാക്ഷിയുള്ള ഒരാള്‍ക്കും ഉള്ള് വിങ്ങാതെ കണ്ടു നില്‍ക്കാനാവില്ല ഈ ചിത്രം. 

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് എക്സില്‍ ചിത്രം പങ്കുവെച്ചത്. ലോകത്തിന്റെ മനഃസാക്ഷിയിലേക്ക് തുറന്നു വെച്ചിരിക്കുകയാണ് ഇത്. യുദ്ധത്തിന്റെ ബാക്കിപത്രമായി. ശൂന്യമായ ഭൂമിയില്‍ പുതുതായി കുഴിച്ചെടുക്കുന്ന നൂറിലധികം കുഴിമാടങ്ങളുടെ നീണ്ട നിരകള്‍. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താല്‍ ഒരുക്കിയതാണ് ഖബറുകള്‍. ബാക്കിയുള്ള ഖബറുകള്‍ കുഴിക്കാനായി അടയാളപ്പെടുത്തിയ സ്ഥലവും. അതിനടുത്ത് മണ്ണുമാന്തി യന്ത്രങ്ങളും കാണാം.  

 

പ്രൈമറി ക്ലാസുകാരായിരുന്നു അവര്‍. യുദ്ധമെന്തെന്നോ പകയെന്തെന്നോ അറിയാത്തവര്‍. വിദ്വേഷത്തിന്റെ നേരിയ ചിന്തകള്‍ പോലുമില്ലാത്തവര്‍. ഇറാനില്‍ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണത്തില്‍ ഇസ്‌റാഈലും യു.എസും ആദ്യം ഉന്നംവെച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന പ്രൈമറി സ്‌കൂളിനെയായിരുന്നു. 165 പിഞ്ചോമനകളുടെ ജീവനാണ് ക്രൂരമായ യുദ്ധക്കൊതിയില്‍ പൊലിഞ്ഞുപോയത്.
  
'യുഎസ്-ഇസ്രായേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രൈമറി സ്‌കൂളിലെ 160ലധികം നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായി കുഴിക്കുന്ന കുഴിമാടങ്ങളാണിത്. അവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറപെട്ടു. ഇതാണ് യഥാര്‍ഥത്തില്‍ മിസ്റ്റര്‍ ട്രംപ് ഉറപ്പു നല്‍കിയ സംരക്ഷണം. ഗസ്സ മുതല്‍ മിനാബ് വരെ, നിരപരാധികള്‍ ക്രൂരമായി കൊല്ലപ്പെട്ടു' -അബ്ബാസ് അരഗ്ചി എക്സില്‍ കുറിച്ചു.

'കുഞ്ഞു മാലാഖമാര്‍ക്കുള്ള ചെറു ഖബറുകള്‍' എന്നും 'സ്വര്‍ഗത്തില്‍ അവര്‍ അരികിലായിരിക്കട്ടെ'യെന്നും ഇന്ത്യയിലുള്ള ഇറാന്‍ മിഷന്‍ പോസ്റ്റില്‍ വേദന പങ്കുവെച്ചു. ബോംബാക്രമണത്തില്‍ തകര്‍ന്ന സ്‌കൂളിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമ്ണ് നനക്കുന്നതാണ് ഈ രംഗങ്ങളും. കുഞ്ഞുങ്ങളുടെ പുസ്തകങ്ങളും ബാഗുകളും ചിതറിക്കിടക്കുന്നത് കാണാം.  തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് സ്‌കൂള്‍ ബാഗുകള്‍ പുറത്തെടുക്കുന്ന വീഡിയോകളും വന്നിരുന്നു. 

ആക്രമണത്തില്‍ പ്രദേശത്തെ 96 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ യുടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കണക്കുകള്‍ പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല.

iran prepares symbolic graves for 165 girls reportedly killed by israel. the emotional images of small graves for little angels have moved people worldwide and sparked international reactions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  2 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  2 days ago
No Image

യുഎഇയും ജോർദാനും കൈകോർക്കുന്നു; 2.3 ബില്യൺ ഡോളറിന്റെ വമ്പൻ റെയിൽവേ പദ്ധതിക്ക് കരാറായി

uae
  •  2 days ago
No Image

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

uae
  •  2 days ago
No Image

കോഴിക്കോട് കോണ്‍വെന്റ് റോഡ് പരിസരത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി 

Kerala
  •  2 days ago
No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  2 days ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  2 days ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  2 days ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  2 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  2 days ago