HOME
DETAILS

നിര്‍ധനരായ പത്ത് പെണ്‍കുട്ടികള്‍ക്ക് മംഗല്യമൊരുക്കി പെരുമ്പാവൂര്‍ പ്രവാസി ദമാം കൂട്ടായ്മ

  
backup
April 27, 2018 | 3:59 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81

 

പെരുമ്പാവൂര്‍: നിര്‍ധനരായ 10 പെണ്‍കുട്ടികളുടെ സമുഹ വിവാഹ ചടങ്ങും പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ദമ്മാം ഒന്നാം വാര്‍ഷികവും നാളെ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രദേശത്തെ വിവിധ മതവിഭാഗത്തിലെ തീര്‍ത്തും നിര്‍ധനരെ കണ്ടെത്തിയാണ് പെരുമ്പാവൂരിലെ പ്രവാസി ദമ്മാം മലയാളികള്‍ നാടിന് മാതൃകയാകുന്നത്.
ആറു മാസം മുമ്പ് പ്രവാസി അസോസിയേഷന്‍ വിവിധ മതസംഘടനകള്‍ക്ക് നല്‍കിയ അറിയിപ്പുകളെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നിര്‍ധനരെ കണ്ടെത്തിയത്. ഇവര്‍ക്ക് 10 പവനും വിവാഹ വസ്ത്രവും 10,000 രൂപയുമാണ് നല്‍കുക. വീട്ടുകാര്‍ക്ക് അവരവരുടെ മത ചടങ്ങുകളനുസരിച്ച് സ്വന്തം വീട്ടുകളില്‍ വിവാഹം നടത്താം. തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വധു വരന്‍മാരുടെ സത്ക്കാര ചടങ്ങും വാര്‍ഷീകവും കലാ വിരുന്നും സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും. ചാലക്കുടി എം.പി ഇന്നസെന്റ്, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത് കൂടാതെ രാഷട്രീയ നേതാക്കളായ പി.പി തങ്കച്ചന്‍, ടി.എച്ച് മുസ്തഫ, എന്‍.സി മോഹന്‍, സാജു പോള്‍, സതി ജയകൃഷ്ണന്‍, പെരുമ്പാവുരിലെ പ്രശസ്ത സിനി ആര്‍ട്ടിസ്റ്റുകളായ ജയറാം, ആശാ ശരത്, അനന്യ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂര്‍ സ്വദേശികളെ ചടങ്ങില്‍ ആദരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago