ടാര്‍ മിക്സിങ് പ്ലാന്റ് ജനവാസ മേഖലയില്‍; നാട്ടുകാര്‍ സമരത്തിലേക്ക്
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലെ ജനവാസ മേഖലകളില്‍ ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പഞ്ചായത്തിലെ നിരപ്പേല്‍ക്കട, മൂക്കിപ്പള്ളം എന്നിവിടങ്ങളിലാണ് വന്‍ പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത്.
പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടാര്‍മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി കരുണാപുരം പഞ്ചായത്തിന്റെ അനുമതിക്കായി സമീപിച്ചിരിക്കുന്നത്.
നിലവില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പഞ്ചായത്ത് അപേക്ഷ പരിഗണിച്ചിട്ടില്ല. ജില്ലയില്‍ തന്നെ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ വാദം.
പ്ലാന്റിന്റെ അനുമതിക്കായി പഞ്ചായത്തിനുമേലുള്ള ഉന്നതതല സമ്മര്‍ദ്ദം ശക്തമാണെന്നാണ് പുറത്തുവരുന്ന വിവരം. 10, 14 വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് ചില പഞ്ചായത്തംഗങ്ങള്‍ പ്ലാന്റിനായി വേണ്ട ഒത്താശകള്‍ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
നിരപ്പേല്‍കടയില്‍ പ്രധാന റോഡിന് മുകളിലായുള്ള സ്ഥലവും, മൂക്കിപ്പള്ളത്ത് മണലൂറ്റ് നടന്നിരുന്ന സ്ഥലവുമാണ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്നത്. നിരപ്പേല്‍കടയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 100 മീറ്റര്‍ അകലെയാണ് അംഗന്‍വാടി കെട്ടിടം സ്ഥിതിചെയ്യുന്നത്. കൂടാതെ രണ്ട് സ്ഥലങ്ങളുടെ ചുറ്റുപാടും അന്‍പതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്ലാന്റില്‍ നിന്നുയരുന്ന വിഷപ്പുകയും കരിയും, മറ്റ് പൊടിപടലങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ സൃഷിടിക്കുന്നതാണ്. പ്ലാന്റ് മൂലം ഉണ്ടാകുന്ന ജലമലിനീകരണവും ജലക്ഷമാവും മേഖലയിലെ ജനജീവിതം ദുരിതത്തിലാക്കുമെന്നാണ് ആരോപണം. എന്നാല്‍ താല്കാലിക പ്ലാന്റ് മാത്രമാണ് സ്ഥാപിക്കുന്നതെന്നും, ഏതാനും മാസങ്ങള്‍ക്കുശേഷം പ്ലാന്റ് പൊളിച്ച് മാറ്റുമെന്നാണ് കമ്പനി അധികൃതര്‍ പ്രദേശവാസികള്‍ക്കു നല്‍കിയിരിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."